???? ?? ????? ????????????? ???????????????? ??????? ??????????? ????????????? ?????????

താമസ കേന്ദ്രത്തിൽ അഗ്​നി ബാധ: മൂന്ന്​ കുട്ടികൾ മരിച്ചു

മക്ക: മക്ക അൽ മൻസൂർ സ്​ട്രീറ്റിലെ താമസ കേന്ദ്രത്തിലുണ്ടായ അഗ്​നി ബാധയിൽ മൂന്ന്​ കുട്ടികൾ മരിച്ചു. ഇരു നില കെട ്ടിടത്തിലാണ്​ തിങ്കളാഴ്​ച അഗ്​നി ബാധയുണ്ടായതെന്ന്​ സിവിൽ ഡിഫൻസ്​ അറിയിച്ചു. ആഫ്രിക്കൻ വംശജരായ കുട്ടികളാണ്​ മരിച്ചത്​. താമസകേന്ദ്രത്തി​​െൻറ മേൽകൂര പൂർണമായും കത്തി നശിച്ചു. അഗ്​നി മറ്റ്​ കെട്ടിടങ്ങളിലേക്ക്​ പടരാതെ സിവിൽ ഡിഫൻസി​​െൻറ നേതൃത്വത്തിൽ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തി​​െൻറ കാരണത്തെ കുറിച്ച്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.