കൃഷിപ്പണിക്ക്​ ആളില്ല; സൗദി യുവാക്കൾ കളത്തിലിറങ്ങി

ദമ്മാം: കാർഷിക മേഖലയിൽ അവശ്യമായ തൊഴിലാളികളെ കിട്ടാതെ പ്രയാസം സൃഷ്​ടിച്ച കഴിഞ്ഞ വർഷത്തെ ദുരനുഭവത്തെ മറികടക്ക ാൻ അൽഅഹ്സയിലെ സ്വദേശി യുവാക്കൾ രംഗത്തിറങ്ങി. തങ്ങൾക്ക് അധിക വരുമാനവും അതിലേറെ തലമുറകളിലൂടെ പകർന്നുകിട്ടിയ കാ ർഷിക അറിവുകൾ പ്രാവർത്തികമാക്കുകയുമാണ് അവരുടെ ലക്ഷ്യം. ഈന്തപ്പന തോട്ടങ്ങളിലും മറ്റു കൃഷിപ്പണികളിലും ജോലി ചെയ ്തിരുന്നത് കൂടുതലും കിഴക്കനേഷ്യൻ രാജ്യക്കാരായിരുന്നു. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ ഇവരിൽ ഗണ്യമായ ആളുകളും നാട്ടിലേക്ക് മടങ്ങി. ഇത് മൊത്തം ഉൽപാദനത്തെ ബാധിച്ചു. തലമുറകളായി കൈമാറി കിട്ടിയ കാർഷിക വൃത്തി തുടരാൻ ഒടുവിൽ സ്വദേശികൾ തന്നെ കളത്തിലിറങ്ങുകയായിരുന്നു. ഇതിലേറെ പേരും യുവാക്കളും വേറെ ജോലിയുള്ളവരുമാണ്.

വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും അവർ കൃഷി സ്ഥലങ്ങളിൽ തങ്ങളുടെ അധ്വാനം ചെലവഴിക്കും. ഒറ്റക്കും കൂട്ടായും അവർ ഉടമസ്ഥരിൽ നിന്നും പാട്ടവ്യവസ്ഥയിലും അല്ലാതെയും തോട്ടങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. പരാഗവിതരണത്തിന്​ മുമ്പ്​ നടത്തേണ്ട ഈന്തപ്പന തലപ്പുകളുടെ വൃത്തിയാക്കൽ കഴിഞ്ഞു. ഇനി പരാഗണ കാലത്തിനുള്ള കാത്തിരിപ്പാണ്. വിദ്യാർഥിയായിരിക്കുമ്പോൾ കർഷകനായ പിതാവ് കൃഷിപ്പണികളിൽ കൂടെ കൂട്ടുമായിരുന്നെന്നും അതുകൊണ്ട്​ തന്നെ കുട്ടിക്കാലം മുതലേ കാർഷികവൃത്തിയോട്​ തൽപര്യം തോന്നിതുടങ്ങിയിരുന്നതായും സൗദി യുവാവ്​ അബ്​ദുൽ ഹാദി അൽമഹ്ദി പറയുന്നു. തങ്ങളുടെ രക്തത്തിൽ അലിഞ്ഞിട്ടുള്ള കാർഷിക കലയെ കളഞ്ഞുകുളിക്കാൻ തയാറല്ലായെന്നും യുവാവ്​ പറയുന്നു. അറബികൾ പാരമ്പര്യമായി കർഷകരാണ്​.

അവർ തന്നെയാണ്​ വിദേശ തൊഴിലാളികളുടെ കടന്നുവരവ്​ വരെ കൃഷിപ്പണിയെല്ലാം ചെയ്തിരുന്നതും. വിദേശികൾ കൂട്ടത്തോടെ വന്നതോടെ കൃഷിപ്പണിയിൽ നിന്ന്​ സ്വദേശികൾ പിൻവലിയുകയായിരുന്നു. ഇപ്പോൾ സാഹചര്യങ്ങളാകെ മാറി. വിദേശികൾ വൻതോതിൽ കൊഴിഞ്ഞുപോകുന്നു. ഇൗ കുറവ്​ നികത്താൻ സ്വദേശി യുവാക്കളെ ഈ രംഗത്തേക്ക് കൊണ്ടുവരിക എന്നൊരു പോംവഴിയേയുള്ളൂ. യുവാക്കൾ തന്നെ ഇൗ സാഹചര്യം മനസിലാക്കി സ്വയം സന്നദ്ധരായി മുന്നോട്ടുവരുന്നു എന്നതാണിപ്പോൾ ശ്രദ്ധേയം. ഈത്തപ്പഴം കൊണ്ടുള്ള ഭക്ഷണ വിഭവങ്ങളുണ്ടാക്കുന്ന ഫാക്ടറികൾ അൽഅഹ്സയിൽ ധാരാളമായുണ്ട്​. യുവാക്കളുടെ കടന്നുവരവ്​ ഇൗ വ്യവസായത്തെ പുഷ്​ടിപ്പെടുത്തും എന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.