മദീന: മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റിക്ക് കീഴിലെ സാംസ്കാരിക മേള മേഖല ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ ഉദ്ഘാടനം ചെ യ്തു. മനുഷ്യർക്കിടയിലെ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ സാംസ്കാരിക മേളകൾക്ക് വലിയ പങ്കുണ്ടെന്ന് ഗവർണർ പറഞ്ഞു. ഇസ്ലാം ഏറെ പ്രോത്സാഹിപ്പിക്കുന്ന കാര്യമാണിത്. രാജ്യങ്ങൾക്കിടയിൽ ബന്ധങ്ങൾ ഉൗട്ടി ഉറപ്പിക്കാൻ അതാവശ്യമാണ്. സമാധാനവും സുരക്ഷയും അതുണ്ടാക്കും. അടുത്ത വർഷം മേളയിൽ ഇസ്ലാമിക രാജ്യങ്ങളിലെ ഉൽപന്നങ്ങളുടെ പ്രദർശനമൊരുക്കാൻ ആഗ്രഹിക്കുന്നു. ചേംബർ, വാണിജ്യ മന്ത്രാലയം, ഇസ്ലാമിക് യൂനിവേഴ്സിറ്റി തുടങ്ങി ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചായിരിക്കുമിതെന്നും ഗവർണർ പറഞ്ഞു. മദീന ഡെപ്യൂട്ടി ഗവർണർ അമീർ സഉൗദ് ബിൻ ഖാലിദ്, യൂനിവേഴ്സിറ്റി മേധാവി ഡോ. ഹാതിം മർസൂഖി, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.