വൻശക്​തി രാജ്യങ്ങളുടെ പട്ടികയിൽ സൗദി ഒമ്പതാം സ്​ഥാനത്ത്​

റിയാദ്: ലോക വൻശക്തി രാജ്യങ്ങളിൽ സൗദി അറേബ്യ ഒമ്പതാം സ്ഥാനത്താണെന്ന് അമേരിക്കയിൽ നടത്തിയ പഠനം വ്യക്തമാക്കി. ‘യ ു.എസ്​ ന്യൂസ്​ ആൻറ്​ വേൾഡ്​ റിപ്പോർട്ട്​’ എന്ന മാഗസിൻ പെൻസിൽവാനിയ സർവകലാശാലയുമായി ചേർന്ന് നടത്തിയ പഠനത്തിലാ ണ് സൗദിയുടെ സ്ഥാനം വ്യക്​തമാക്കുന്നത്​. റിപ്പോർട്ട് മാഗസിൻ പ്രസിദ്ധീകരിച്ചു.

മധ്യ പൗരസ്ത്യ ദേശത്തെ ഭീമൻ എന്നും മാഗസിൻ സൗദിയെ വിശേഷിപ്പിച്ചു. സൗദിയുടെ രാഷ്​​്ട്രീയ സ്വാധീനം, സാമ്പത്തിക ശേഷി, സൈനിക ശക്തി എന്നിവ പരിഗണിച്ചാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. അമേരിക്ക, റഷ്യ, ചൈന, ജർമനി, ബ്രിട്ടൻ എന്നിവയാണ് ആദ്യ അഞ്ച്​ സ്ഥാനങ്ങൾ നേടിയ വൻരാഷ്​ട്രങ്ങൾ. ആദ്യ പത്ത് രാഷ്​ട്രങ്ങളുടെ പട്ടികയാണ് മാഗസിൻ തയാറാക്കിയത്.

അതിവേഗം രാഷ്​ട്രീയ, സൈനിക കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ സൗദിക്കുള്ള കഴിവ്, പ്രശ്‌നങ്ങളെ മറികടക്കാനുള്ള സാമർഥ്യം എന്നിവയും പഠനത്തിൽ പരിഗണിച്ചിട്ടുണ്ട്. മേഖലയിലും, അന്താരാഷ്​ട്ര തലത്തിലും സൗദിക്കുള്ള സ്വാഭാവികമായ സ്ഥാനമാണ് പഠനത്തിൽ പ്രതിഫലിക്കുന്നതെന്ന് മാഗസിൻ അഭിപ്രായപ്പെട്ടു. സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് സൗദി എന്നും മാഗസിൻ അഭിപ്രായപ്പെട്ടു.
Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.