???????? ?? ???????

സൗദിയിൽ സ്‌പോൺസർഷിപ്പ്​ വ്യവസ്ഥ ലളിതമാക്കും -തൊഴിൽ മന്ത്രി

റിയാദ്: സൗദിയിൽ സ്‌പോൺസർഷിപ് വ്യവസ്ഥ ലളിതമാക്കുമെന്ന് തൊഴിൽ മന്ത്രി അഹ്‌മദ്‌ അൽ റാജ്​ഹി പറഞ്ഞു. പ്രാദേശിക പത ്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വകുപ്പ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സൗദി തൊഴിൽ നിയമം പരിഷ്‌കരിച്ച് ഓൺലൈൻ വാഴിയാക്കുന്നതി​​​െൻറ ഭാഗമായാണ് വിദേശ ജോലിക്കാരുമായി ബന്ധപ്പെട്ട ഏതാനും നടപടികൾ ലഘൂകരിക്കുന്നത്.

സ്‌പോൺസർഷിപ്പ്​ വ്യവസ്ഥക്ക് പുറമെ റീ എൻട്രി വിസ, എക്സിറ്റ് വിസ എന്നിവയുടെ നടപടികളും ലളിതമാക്കുമെന്ന് മന്ത്രി പറഞ്ഞു. വിദേശ ജോലിക്കാർ ഉൾപ്പെടെ മാനവ വിഭവ ശേഷി തൊഴിൽ വിപണിക്ക് ആവശ്യമായ തരത്തിൽ ലളിതമായി ലഭിക്കുന്നതിനാണ് സ്‌പോൺസർഷിപ്പ് നടപടികൾ ലഘൂകരിക്കുന്നത്.

തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുക, കരാറിലെ വ്യവസ്ഥകൾ സുതാര്യമാക്കുക എന്നതും ഓൺലൈൻ കരാറി​​​െൻറ ലക്ഷ്യമാണ്. തൊഴിൽ കരാറി​​​െൻറ പരിഷ്‌കരിച്ച പതിപ്പ് എട്ട് മാസത്തിനകം പ്രാബല്യത്തിൽ വരുമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.