റിയാദ്: ക്രിസ്തു വർഷം കണക്കാക്കിയതിൽ കലണ്ടർ ശില്പികൾക്ക് തെറ്റ് പറ്റിയിട്ടുണ്ടെന്നും നാം ഇപ്പോൾ 2019 ലല്ല 2023 ല ാണെന്നും കുവൈത്തി ഗോളശാസ്ത്രജ്ഞൻ ഡോ.സാലിഹ് അൽ ഉജൈരിയുടെ അവകാശവാദം. സൗദിയിലെ അൽ ഖസീം യൂണിവേഴ്സിറ്റി ജിയോഗ്രഫി വിഭാഗം അധ്യാപകൻ ഡോ. അബ്ദുല്ല അൽ മുസ്‌നദ് ഇതിനെ പിന്തുണക്കുകയും ചെയ്യുന്നു. ക്രിസ്തുവിെൻറ ജനനം കണക്കാക്കിയതിൽ ഏഴാം നൂറ്റാണ്ടിലെ കലണ്ടർ ശില്പികൾക്ക് തെറ്റ് പറ്റിയിരുന്നെങ്കിലും അവർ അത് തിരുത്താനും തങ്ങളുടെ പ്രഖ്യാപനത്തിൽ നിന്ന് പിന്മാറാനും തയാറായില്ല എന്നാണ് ഡോ. സാലിഹ് അൽ ഉജൈരിയുടെ പക്ഷം. മൂന്നു വർഷം പിന്നിലായാണ് അവർ കലണ്ടർ കണക്കാക്കിയത്.
തെറ്റ് േബാധ്യപ്പെട്ടപ്പോൾ അതുവരെ കലണ്ടർ ഉപയോഗിച്ചവർ ആശയക്കുഴപ്പത്തിലാവും എന്ന ന്യായത്തിൽ തിരുത്താതിരിക്കുകയാണുണ്ടായത്. വർഷത്തിലെ മാസങ്ങളുടെ കണക്കിലും തെറ്റുണ്ട്. മാർച്ച് മുതലാണ് വർഷാദ്യം കണക്കാക്കിയിരുന്നത്. പിന്നീടത് യേശുവിെൻറ ജനന മാസമായ ഡിസംബറിന് ശേഷമുള്ള ജനുവരിയിൽ തുടക്കമായി മാറ്റി നിശ്ചയിക്കുകയായിരുന്നു എന്നും ഡോ. സാലിഹ് അൽ ഉജൈരി പറയുന്നു. സെപ്റ്റംബർ എന്നാൽ ഏഴ് എന്നാണ് അർഥം, ഒമ്പതല്ല. ഒക്ടോബർ എട്ടും നവംബർ ഒമ്പതും ഡിസംബർ പത്തും അർഥം വരുന്ന പദങ്ങളാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. ക്രിസ്തു വർഷം കണക്കൊപ്പിക്കാൻ പത്ത് ദിവസത്തെ കുറവ് വരുത്തിയിട്ടുമുണ്ട്. അതനുസരിച്ചു 2019 ഫെബ്രു. ഏഴ് എന്ന് നാം കലണ്ടറിൽ കാണുന്ന ദിവസം യഥാർഥത്തിൽ 2023 ജനുവരി 28 ആണെന്നും ഡോ. സാലിഹ് അൽ ഉജൈരി അവകാശപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.