ദമ്മാം: അപൂർവ സ്നേഹബന്ധത്തിെൻറ അനുഭവമാണ് ൈസതലവിയുടേയും അദ്ദേഹത്തെ കാത്തിരിക്കുന്ന പൂച്ചകളുടേയും കഥ. ഡ്രൈവറായി ജോലി നോക്കുന്ന മലപ്പുറം പരപ്പനങ്ങാടി സ്വദേശി മോയങ്ങാട് ൈസതലവി ദമ്മാമിലും ഖോബാറിലുമായി പോറ്റി വളർത്തുന്നത് തെരുവിലെ 100 ലധികം പൂച്ചകളെ. അന്നവുമായെത്തുന്ന സൈതലവിയെ നിശ്ചിത സമയത്ത് പൂച്ചകൾ കാത്തിരിക്കും.മൂന്ന് വർഷം മുമ്പാണ് ഇൗ പ്രവാസി പൂച്ചകളുടെ സംരക്ഷണം ഏറ്റെടുക്കുന്നത്. അഖറബിയയിൽ താമസിക്കുന്ന സമയത്ത് അവിടെ സ്വദശി പൗരൻ പരസരത്തെ പൂച്ചകൾക്ക് ഭക്ഷണം നൽകുന്നത് ൈസതലവി എന്നും ശ്രദ്ധിച്ചിരുന്നു. ഇദ്ദേഹം അവിടെ നിന്ന് താമസം മാറിപ്പോയതോടെ അന്നം നഷ്ടപെട്ട പൂച്ചകളുടെ ദയനീയ സ്ഥിതി സൈതലവിയുടെ കരളലിയിച്ചു. അതോടെ ഇൗ പൂച്ചകളുടെ സംരക്ഷണം ഏറ്റെടുത്തു.
അടുത്തുള്ള അഫ് ഗാനിയുടെ കടയിൽ നിന്ന് രാത്രി അധികം വരുന്ന ചിക്കൻ കഷ്ണങ്ങൾ വാങ്ങി പൂച്ചകളെ തീറ്റിച്ചു. അറിഞ്ഞും പറഞ്ഞും കേട്ടാവണം പുതിയ പുതിയ പൂച്ചകൾ ഇൗ സൽക്കാരത്തിൽ പെങ്കടുക്കാൻ വന്നുകൊണ്ടിരുന്നു. എല്ലാവരേയും സൈതലവി സന്തോഷത്തോടെ സ്വീകരിച്ചു. ജോലിയുടെ ഭാഗമായി പോകുന്നിടങ്ങളിലൊക്കെ കാണുന്ന പൂച്ചകൾക്കായി സൈതലവി അന്നം കരുതിവെച്ചു. പുലർച്ചെ മുതൽ രാത്രി വരെ പലയിടങ്ങളിലായി ഇൗ മനുഷ്യൻ പോറ്റി വളർത്തുന്നത് നൂറിലധികം പൂച്ചകളെയാണ്. അതിരാവിലെ ടയോട്ടയിലെ പച്ചക്കറി മാർക്കറ്റിൽ എത്തുന്ന അന്നദാതാവിനെ കാത്ത് പൂച്ചകൾ അവിടെയു മിവിടെയുമൊക്കെയായി കാത്തുനിൽക്കും. ഏതൊക്കെ വാഹനങ്ങൾ വന്നു പോയാലും അവർക്ക് ഒരു കുലുക്കവുമുണ്ടാകില്ല. സൈതലവിയുടെ വാനിെൻറ ശബ്ദം പോലും ഇൗ പൂച്ചകൾക്ക് തിരിച്ചറിയാം. അത് എത്തുേമ്പാഴേക്കും എല്ലാവരും ഒാടിയടുക്കും. മക്കളെ വിളിക്കുന്നതുപോലെ മോനൂ എന്നാണ് സൈതലവി പൂച്ചകളേയും വിളിക്കുന്നത്. ഇൗ വിളികേൾക്കുേമ്പഴേക്കും എല്ലാവരും അനുസരണയോടെ കാത്തുനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.