ജിദ്ദയിലെ പേരുകേട്ട കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് കുടുംബാംഗങ്ങൾ പാട്ടിെൻറ വഴിയിൽ പുതിയ മുദ്രകൾ രചിക്കുകയാണ്. ഇൗ കൂട്ടായ്മയിലെ മൂന്ന് വീട്ടമ്മമാരും അവരുടെ മക്കളുമാണ് സംഗീത മേഖലയിൽ പാടിയും എഴുതിയും ഒാർക്ക്സ്ട്രേഷൻ നിർവഹിച്ചും ശ്രദ്ധേയരാവുന്നത്. ജിദ്ദയിലെ സംഗീത വേദികളിൽ സ്ഥിരം സാന്നിധ്യമായ മുംതാസ് അബ്ദുറഹ്മാൻ മറ്റ് രണ്ട് വീട്ടമ്മമാരായ സബ്ന മനോജ് ഖാൻ, ഷീന പ്രദീപ് എന്നിവർ രചിച്ച ഗാനങ്ങൾക്ക് സ്വരം നൽകിയതോടെ കാലിക്കറ്റ് മ്യുസിക് ടീം പാട്ടിെൻറ പേരിൽ രൂപപ്പെട്ട കൂട്ടു കുടുംബമായി. ഗാനരചനയിൽ തീർത്തും നവാഗതരാണെങ്കിലും കാവ്യാത്മകമായ വരികളിലൂടെ സബ്നയും ഷീനയും ആദ്യഗാനങ്ങളിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു.
സബ്നയുടെ മകൻ വെബ്സാനും ഷീനയുടെ മകൻ അഭിനവും അമ്മമാരുടെ പാട്ടുകൾക്ക് കീബോർഡ് വായിക്കാനുണ്ട്. എല്ലാവർക്കും പ്രചോദനമാവുന്നത് ജിദ്ദയുടെ സ്വന്തം തബലിസ്റ്റും സംഗീത സംവിധായകനുമായ കെ.ജെ കോയയാണ്. ജിദ്ദയിലെ മിക്ക സംഗീത വേദികളിലും തൽസമയ സംഗീതവിരുന്നുകളിൽ കോയയോടൊപ്പം മുംതാസും വെബ്സാനും അഭിനവുമുണ്ടാവും. സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും മുംതാസിെൻറ പാട്ടുകൾക്ക് പ്രഫഷനൽ ടെച്ചുണ്ട്. മാപ്പിളപ്പാട്ട്, മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങൾ ഒരുപോലെ വഴങ്ങും. മെലഡിയാണ് പ്രിയം. മുംതാസിെൻറ നാല് സംഗീത ആൽബങ്ങൾ ഇതിനകം റിലീസ് ആയി. ഇതിൽ മൂന്നെണ്ണം കെ.ജെ കോയ സംഗീത സംവിധാനം നിർവഹിച്ചതാണ്. മറ്റൊന്ന് എം.എ ഗഫൂർ സംഗീതം നൽകിയ പാട്ടാണ്. ആദ്യമായി ഇറങ്ങിയ ആൽബം ‘സുഹ്റ ബത്തൂൻ ഫാത്തിമ’ എന്ന ഗാനം ഒ.എം കരുവാരക്കുണ്ടാണ് രചിച്ചത്. കെ.ജെ കോയ സംവിധാനം നിർവഹിച്ചു. രണ്ടാമത്തെ ആൽബം ‘മഞ്ഞു തുള്ളികൾ..’ നവാഗത പാെട്ടഴുത്തുകാരി സബ്ന മനോജ് ഖാൻ രചിച്ച് കെ.ജെ കോയ സംഗീത സംവിധാനം നിർവഹിച്ചു.
മൂന്നാമത്തെ ആൽബം ‘ദായിം’ കഴിഞ്ഞ നവംബറിൽ റിലീസ് ആയി. നൗഷാദ് പാറന്നൂരിെൻറ വരികൾക്ക് കെ.ജെ കോയയാണ് ഇൗണം നൽകിയത്. നാലാമത്തെ ആൽബം കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തിറങ്ങി. ‘പെരുന്നാളിൻ പൂപിറ പോലെ...’ എന്ന ഗാനത്തിന് എം.എ ഗഫൂറാണ് ഇൗണം നൽകിയത്. രചന കണ്ണൂർ സിദ്ദീഖ്. മുംതാസിെൻറ സ്വരത്തിൽ ഇനിയും അഞ്ച് ആൽബങ്ങൾ കൂടി കെ.ജെ കോയയുടെ സംഗീത സംവിധാനത്തിൽ റിലീസ് ആവാനുണ്ട്. ഇതിൽ മൂന്നെണ്ണത്തിെൻറ വരികൾ ഒ.എം കരുവാരക്കുണ്ടിേൻറതാണ്. സബ്ന മനോജ് ഖാനും ഷീന പ്രദീപും എഴുതിയ ഒാരോ ഗാനങ്ങളും ഇതിൽ പെടും. കോഴിക്കോട് മാവൂർ സ്വദേശിനിയാണ് മുംതാസ്. ജിദ്ദയിൽ 16 വർഷമായി. ഭർത്താവ് അബ്ദുറഹ്മാൻ ഹൈജിനിക് പേപർ കമ്പനിയിൽ എൻജിനീനയറാണ്. കോഴിക്കോട് മെഡി. കോളജിൽ നിന്ന് വിരമിച്ച ഡോ. പി. മുഹമ്മദിെൻറയും ഫാത്തിമയുടെയും മകളാണ് മുംതാസ്. ആദ്യമായി എഴുതിയ ‘മഞ്ഞു തുള്ളികൾ...’ എന്ന ഗാനം ആൽബമായി പുറത്തിറങ്ങിയതോടെ സബ്ന മനോജ് ഖാന് ആത്മവിശ്വാസം കൂടി. മുംതാസ് പാടിയ പാട്ടിന് കീബോർഡുമായി മകൻ വെബ്സാനും അരങ്ങിലെത്തി.
സംഗീത പ്രേമികളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ മനസിൽ പൊടിപിടിച്ചു കിടന്ന കവിതകൾ പുതിയ പാട്ടുകളായി അവതരിപ്പിക്കാനുള്ള പ്രചോദനമായി എന്ന് സബ്ന പറയുന്നു. മകൻ വെബ്സാെൻറ കൂട്ടുകെട്ടിൽ കൂടിയാണ് തെൻറ ഗാനങ്ങൾ പിറക്കുന്നത് എന്നത് ഇൗ വീട്ടമ്മക്ക് ഇരട്ടി മധുരം നൽകുന്നു. രണ്ടാമതെഴുതിയ ‘വർണങ്ങളായി ഇൗ പ്രണയം’ എന്ന ഗാനവും കെ.ജെ കോയ തന്നെയാണ് സംഗീതം ചെയ്തത്. സിനിമ പിന്നണി ഗായകൻ വിധുപ്രതാപാണ് ആലപിച്ചത്. മകൻ വെബ്സാൻ ഒാർക്കസ്ട്രേഷൻ നിർവഹിച്ചു. പുറത്തിറങ്ങാനിരിക്കുന്ന ഗാനം മുംതാസ് ആണ് ആലപിക്കുന്നത്. സബ്ന മലപ്പുറം നിലമ്പൂർ സ്വദേശിനിയാണ്. ഭർത്താവ് നിലമ്പൂർ എടക്കര സ്വദേശി മനോജ് ഖാൻ ജിദ്ദയിൽ ഫാർമസിസ്റ്റാണ്.
ജിദ്ദയിൽ 14 വർഷമായി പ്രവാസിയാണ്. നിലമ്പൂർ കെ.എസ്.ഇ.ബി റിട്ട. അസി എൻജിനീയർ മുഹമ്മദ് കുട്ടിയുടെയും ഫൗസിയുടെയും മകളാണ് സബ്ന.
മറ്റൊരു നവാഗത ഗാനരചയിതാവായ ഷീന പ്രദീപിെൻറ ആദ്യഗാനം ‘സന്ധ്യക്ക് വിരിയുന്ന പൂവേ’ തുടക്കത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. വിധുപ്രതാപ് തന്നെയാണ് ഇൗ ആൽബത്തിലും പാടിയത്.
ഷീനയുടെ മകൻ അഭിനവ് പ്രദീപ് ഒാർക്ക്ട്രേഷൻ നിർവഹിച്ചു. സബ്നയെ പോലെ ഇൗ അമ്മക്കും ഇരട്ടിമധുരം. ഷീന എഴുതിയ രണ്ട് ഗാനങ്ങൾ കൂടി ആൽബമായി ഒരുങ്ങുന്നുണ്ട്. ഇതിൽ ഒന്ന് മുംതാസാണ് പാടുന്നത്. എല്ലാത്തിനും സംഗീത സംവിധാനം നിർവഹിക്കുന്നത് കെ.ജെ കോയയാണ്. കണ്ണൂർ ജില്ലയിലെ കൂടാളി സ്വദേശിയാണ് ഷീന. സ്വിസ് മെയ്ഡ് വാച്ച് കമ്പനിയായ ‘സ്വാച്ചി’ലെ അക്കൗണ്ട്സ് മാനേജറാണ് ഭർത്താവ് പ്രദീപ്. മറ്റൊരു മകൻ അദ്വൈത് റിതം പാഡ് വായനക്കാരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.