സമസ്ത ഇസ്​ലാമിക്‌ സെൻറർ ‘വസന്തം ഫെസ്​റ്റ്​’

ജിദ്ദ: സമസ്ത ഇസ്​ലാമിക്‌ സ​​െൻറർ ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഷിക സംഗമം ‘വസന്തം ഫെസ്​റ്റ്​’ നാഷനൽ കമ്മിറ്റി പ്രസിഡൻറ്​ ഉബൈദുല്ല തങ്ങൾ ഹൈദ്രൂസി മേലാറ്റൂർ ഉദ്​ഘാടനം ചെയ്തു. അൻവർ തങ്ങൾ അധ്യക്ഷത വഹിച്ചു. മുസ്തഫ ബാഖവി ഊരകം പ്രാർഥനക്ക്​ നേതൃത്വം നൽകി. അലി മൗലവി നാട്ടുക്കൽ, അബ്്ദുസലാം ഫൈസി ഒളവട്ടൂർ, അബ്്ദുറഹ്​മാൻ മൗലവി അറക്കൽ, അബ്്ദുൽ കരീം ഫൈസി കീഴാറ്റൂർ, മുസ്തഫ ഹുദവി കൊടക്കാട്​ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.

നൗഷാദ് അൻവരി ‘ഖുർആൻ മുസാബഖ’ക്ക്​ നേതൃത്വം നൽകി. റഷീദ്‌ മണിമൂളി ‘അതേ റസൂൽ’ സെഷൻ നടത്തി. സ്‌കൗട്ട് മാർച്ച്, കലാവിരുന്ന് തുടങ്ങിയ പരിപാടികൾ നടന്നു. സൈനുൽ ആബിദീൻ തങ്ങൾ, അബൂബക്കർ ദാരിമി താമരശ്ശേരി, സുബൈർ ഹുദവി പട്ടാമ്പി,അബൂബക്കർ ദാരിമി ആലംപാടി, മുജീബ് റഹ്​മാനി, എൻ.പി അബൂബക്കർ ഹാജി, സിദ്ദീഖ് ഹാജി ജീപാസ്, മുസ്തഫ ഫൈസി ചേറൂര്, നാസര്‍ എടവനക്കാട്, ഉസ്മാൻ എടത്തിൽ, സഅദ് നദ് വി, അസീസ് പറപ്പൂര്, അന്‍വര്‍ ഹുദവി, മൊയ്തീന്‍കുട്ടി അരിമ്പ്ര, ജാബിര്‍ കടമേരി, ഹൈദർ പുളിങ്ങോം തുടങ്ങിയവർ സംബന്ധിച്ചു. എസ്.ഐ.സി ലോഗോ രൂപകൽപന ചെയ്ത മൻസൂർ എടോലത്തിനെ ചടങ്ങിൽ അന​ുമോദിച്ചു. തത്സമയ ന്യൂസ് റിപ്പോര്‍ട്ടിങ്ങ് മത്സരത്തില്‍ റഫീഖ് കൂലത്ത് സമ്മാനാര്‍ഹനായി. സവാദ് പേരാമ്പ്ര സ്വാഗതവും ദിൽഷാദ് തലപ്പിൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.