കുടുംബ സംഗമവും മദ്്റസ ഫെസ്​റ്റും

ജിദ്ദ: സൗദി അറേബ്യയിലെ ഇസ്​ലാഹി സ​​െൻററുകൾ സംയുക്തമായി നടത്തുന്ന ‘ഇരുട്ടുകളിൽ നിന്നും വെളിച്ചത്തിലേക്ക് ’ കാമ്പയി​​െൻറ ഭാഗമായി മക്ക ദഅ്​വ സ​​െൻറർ കുടുംബ സംഗമവും മദ്രസ ഫെസ്​റ്റും സംഘടിപ്പിച്ചു. ഡോ. ജൗഹർ മുനവ്വർ ‘ഇണക്കമുള്ള കുടുംബം’ എന്ന വിഷയം അവതരിപ്പിച്ചു. മക്ക ജംഇയ്യത്തുൽ ഇക്​റാം മേധാവി ശൈഖ് അഹമദ് ബിൻ ഹർബി അൽ മത്റഫി സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ‘ആദർശ കുടുംബം’ എന്ന വിഷയത്തിൽ ഫീഖ് സുല്ലമി ക്ലാസെടുത്തു. കുട്ടികളുടെ ഖുർആൻ പാരായണ മത്സരം, ഖായിദ നൂറാനിയ മത്സരം, കളറിംഗ് മത്സരം, സംഘ ഗാനം, കഥ, പ്രസംഗം തുടങ്ങി വിവിധ കലാപരിപാടികളും നടന്ന​ു. ശൈഖ് അഹമദ് ബിൻ ഹർബി അൽ മത്റഫി, അബൂബക്കർ ചെങ്ങാണി, ഹബീബുറഹ്​മാൻ ചെമ്മാട്, അബ്​ദുറഹ്​മാൻ കൊടുവളളി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്​തു. സനാബിൽ ഉലൂം നടത്തിയ ഒന്നാം സെമസ്​റ്റർ പരീക്ഷയിൽ ഗൾഫ് മേഖലയിൽ ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടിയ ഡോ. റംഷീദ്, അൻവർ സിദ്ദീഖ്, റയ അബ്​ദുൽസലാം എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. ഷാഫി എം അക്ബർ രക്ഷിതാക്കൾക്കുവേണ്ടി ക്ലാസെടുത്തു. അൻവർ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. സലീഫ് സ്വാഗതവും അസീം അഷ്‌റഫ് നന്ദിയും പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.