കൊയിലാണ്ടി കൂട്ടം അഞ്ചാം വാർഷികം ആഘോഷിച്ചു

ജിദ്ദ: കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി ജിദ്ദ ചാപ്റ്റർ അഞ്ചാം വാർഷികം ആഘോഷിച്ചു. അൽ ഖദീർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഗ്ലോബൽ ചെയർമാൻ എസ്.പി.എച്ച് ശിഹാബുദ്ദീൻ ഉദ്​ഘാടനം ചെയ്‌തു. കൊയിലാണ്ടിക്കൂട്ടം പ്രാദേശിക ചാപ്റ്റർ ജനറൽ സെക്രട്ടറി റഷീദ് മൂടാടി മുഖ്യാതിഥിയായിരുന്നു. സൗദി ചെയർമാൻ സൈൻ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. റാഫി കൊയിലാണ്ടി, അഹമദ്‌ പാളയാട്ട് , ഗോപി നെടുങ്ങാടി, ആർ. കെ കുട്യാലി, ഇസ്മായിൽ മരുതേരി, ഹഖ് തിരൂരങ്ങാടി, നാസർ ഒളവട്ടൂർ, സക്കീന ഓമശ്ശേരി, ഇസ്ഹാക് ഒലിവ് എന്നിവർ ആശംസ നേർന്നു.

35 വർഷത്തെ ഗൾഫ് ജീവിതത്തിനിടയിൽ സാമൂഹ്യ സേവന രംഗത്ത് സ്തുത്യർഹമായ സംഭാവനകൾ നൽകിയ ആർ.കെ കുട്യാലി , ‘മരുഭൂമരങ്ങൾ’ കവിതാ സമാഹാരം രചിച്ച സക്കിനാ ഓമശ്ശേരി ഗ്ലോബൽ ചെയർമാൻ എസ്.പി.എച്ച് ശിഹാബുദ്ദീൻ, റഷീദ് മൂടാടി, ഗായകൻ ആസിഫ് കാപ്പാട്, സിറാജ് പയ്യോളി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഫൈസൽ പയ്യോളി സ്വാഗതവും സിറാജ് പയ്യോളി നന്ദിയും പറഞ്ഞു. തുടർന്ന് ആസിഫ് കാപ്പാട് നേതൃത്വം നൽകിയ ഗാനമേളയും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.