തലശ്ശേരി ക്രിക്കറ്റ്​ ക്ലബ്​ ഇൻഡോർ പ്രീമിയർ ലീഗ്​ ടൂർണമെൻറ്​ ഫെബ്രു. എട്ടിന്​

റിയാദ്​: റിയാദിലെ തലശ്ശേരി ക്രിക്കറ്റ്​ ക്ലബ്​ (ടി.സി.സി) സംഘടിപ്പിക്കുന്ന അദ്​നാൻ ഇൻഡോർ ക്രിക്കറ്റ്​ പ്രീമിയർ ലീഗ്​ ടൂർണമ​​െൻറ്​ ഫെബ്രുവരി എട്ടിന്​ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അൽഖർജ്​ റോഡിലെ അർക്കാൻ സ്​പോർട്​സ്​ കോംപ്ലക്​സിൽ നടക്കുന്ന മത്സരങ്ങളിൽ 12 ടീമുകൾ പ​െങ്കടുക്കും. ഇതോടൊപ്പം ക്ലബി​​​െൻറ അംഗങ്ങളുൾപ്പെടെ പ​െങ്കടുക്കുന്ന ‘ഫാമലി ഫൺ ഡേ’ കുടുംബ സംഗമവും നടക്കും. ഉച്ചകഴിഞ്ഞ്​ രണ്ട്​ മുതലാണ്​ ടൂർണമ​​െൻറ്​ ആരംഭിക്കുക. റിയാദിലെ പ്രവാസി ക്രിക്കറ്റിൽ ആദ്യമായാണ്​ ഇൻഡോർ പ്രീമിയർ ലീഗ്​ സംഘടിപ്പിക്കുന്നതെന്ന്​ സംഘാടകർ അവകാശപ്പെട്ടു. വിജയികൾക്ക്​ ട്രോഫികൾ സമ്മാനിക്കും.

കൂടാതെ വ്യക്തിഗത പുരസ്​കാരങ്ങളും നൽകും. 12 ടീമുകളുടെയും ക്യാപ്​റ്റന്മാരെയും റിയാദിലെ വിവിധ സാംസ്​കാരിക പ്രവർത്തകരെയും പ​െങ്കടുപ്പിച്ചുകൊണ്ട്​ ക്യാപ്​റ്റൻസ്​ മീറ്റും ട്രോഫിയുടെയും ജെഴ്​സിയുടെയും പുറത്തിറക്കൽ ചടങ്ങും സംഘടിപ്പിക്കും. ഫെബ്രുവരി ഒന്നിനാണ്​ ഇൗ പരിപാടി. കുടുംബ സംഗമത്തിൽ കുട്ടികൾക്കും സ്​ത്രീകൾക്കുമായി വിവിധ കലാകായിക പരിപാടികൾ സംഘടിപ്പിക്കും. തനതായ നാടൻ തലശ്ശേരി ഭക്ഷണ മേളയും നടക്കും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ടി.എം അൻവർ സാദത്ത്​, റഫ്​സാദ്​ വാഴയിൽ, ജംഷീദ്​ അഹമ്മദ്​, പി.സി ഹാരിസ്​, ഷഫീഖ്​ ലോട്ടസ്​, അദ്​നാൻ ഹോൾഡിങ്​ കമ്പനി പ്രതിനിധി നൗഷാദ്​ എന്നിവർ പ​െങ്കടുത്തു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.