മ​ക്ക​യി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ച്ച​പ്പോ​ൾ

പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ മ​ക്ക​യു​ടെ ആ​ദ​ര​വ്; അ​യ്യാ​യി​ര​ത്തോ​ളം ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ്നേ​ഹാ​ദ​രം

മ​ക്ക: ഈ​ദ് ദി​ന​ത്തി​ൽ മ​ക്ക​യി​ലെ അ​യ്യാ​യി​ര​ത്തോ​ളം ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ച്ചു​കൊ​ണ്ട് ന​ട​ന്ന ച​ട​ങ്ങ് ശ്ര​ദ്ധേ​യ​മാ​യി. മ​ക്ക​യി​ലെ വി​വി​ധ ഡി​സ്ട്രി​ക്റ്റ് കേ​ന്ദ്ര​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​സോ​സി​യേ​ഷ​നി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള അ​ൽ​ഉം​റ ഡി​സ്ട്രി​ക്ട് സെൻറ​റും ‘ടു​ഗെ​ദ​ർ’ വ​ള​ൻ​റി​യ​ർ ടീ​മും ചേ​ർ​ന്നാ​ണ് ഈ ​മാ​തൃ​കാ​പ​ര​മാ​യ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വെ​റു​മൊ​രു ആ​ദ​രി​ക്ക​ൽ എ​ന്ന​തി​ലു​പ​രി, ഫീ​ൽ​ഡ് ജോ​ലി​ക​ളു​ടെ പ​ദ​വി ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന ആ​ധി​കാ​രി​ക​മാ​യ ‘മ​ക്കി’ സം​സ്കാ​ര​ത്തി​െൻറ ആ​വി​ഷ്കാ​രം കൂ​ടി​യാ​യി ഈ ​സം​ഗ​മം മാ​റി.

ക​ഴി​ഞ്ഞ ഒ​ന്ന​ര​പ്പ​തി​റ്റാ​ണ്ടാ​യി അ​ൽ​ഉം​റ ഡി​സ്ട്രി​ക്ട് കേ​ന്ദ്ര​വും ‘ടു​ഗെ​ദ​ർ’ ടീ​മും ഈ​ദ് ദി​ന​ത്തി​ൽ മു​ട​ങ്ങാ​തെ ഈ ​ആ​ദ​രം സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. മ​ക്ക​യു​ടെ ശു​ചി​ത്വ​ത്തി​നും സൗ​ന്ദ​ര്യ​ത്തി​നു​മാ​യി സ്വ​യം സ​മ​ർ​പ്പി​ക്കു​ന്ന ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ സ​മൂ​ഹ​ത്തി​ന്റെ ഹൃ​ദ​യ​ങ്ങ​ളി​ൽ ഉ​ണ്ടെ​ന്ന സ​ന്ദേ​ശ​മാ​ണ് ഇ​തി​ലൂ​ടെ ലോ​ക​ത്തി​ന് ന​ൽ​കു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ പ​രി​പാ​ടി​യി​ൽ സം​രം​ഭ​ത്തി​ന്റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് ഉ​ണ്ടാ​യ​ത്. മ​ക്ക​യി​ലെ വി​വി​ധ ഡി​സ്ട്രി​ക്ടു​ക​ളി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഓ​രോ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക്കും അ​ഭി​ന​ന്ദ​ന സ​ന്ദേ​ശം വ്യ​ക്ത​മാ​യി മ​ന​സ്സി​ലാ​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള വി​നോ​ദ പ​രി​പാ​ടി​ക​ളും ന​ന്ദി പ്ര​ക​ട​ന​ങ്ങ​ളും ച​ട​ങ്ങി​ന്റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രു​ന്നു. സൗ​ഹൃ​ദ​പ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ, പ​ണം, ഭ​ക്ഷ​ണം എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. അ​ൽ​ഉം​റ ഡി​സ്ട്രി​ക്റ്റ് നി​വാ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​വും ഡി​സ്ട്രി​ക്ട് കേ​ന്ദ്ര​ങ്ങ​ളു​ടെ അ​സോ​സി​യേ​ഷ​ന്റെ പി​ന്തു​ണ​യു​മാ​ണ് 15 വ​ർ​ഷ​മാ​യി ത​ട​സ്സ​മി​ല്ലാ​തെ ഈ ​സം​രം​ഭം തു​ട​രാ​ൻ കാ​ര​ണ​മെ​ന്ന് ‘ടു​ഗെ​ദ​ർ’ വ​ള​ൻ​റി​യ​ർ ടീം ​നേ​താ​വ് ഖാ​ലി​ദ് അ​ൽ​മാ​ലി​കി പ​റ​ഞ്ഞു.

Tags:    
News Summary - Respect for Mecca on Eid Day; Thousands of sanitation workers receive love

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.