സൗദിയിൽ ഒരു വർഷത്തിനകം 7143 സ്ഥാപനങ്ങൾ വിപണി വിട്ടു

റിയാദ്: സൗദിയിൽ കഴിഞ്ഞ ഒരു വർഷത്തിനകം 7143 സ്ഥാപനങ്ങൾ തൊഴിൽ വിപണി വിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ച െയ്‌തു. 2017 മൂന്നാം പാദം മുതൽ 2018 മൂന്നാം പാദം വരെയുള്ള കണക്കനുസരിച്ചാണ് 7143 സ്ഥാപനങ്ങൾ അടച്ചുപൂട്ടിയത്​. 2017 മൂന്നാം പാദം അവസാനത്തിൽ 4,60,858 സ്വകാര്യ സ്ഥാപങ്ങൾ ഉണ്ടായിരുന്നത് 2018 മൂന്നാം പാദം അവസാനത്തിൽ 4,53,715 സ്ഥാപനങ്ങളായി കുറഞ്ഞിട്ടുണ്ട്. ഇതിൽ ഭൂരിപക്ഷവും ചെറുകിട സ്ഥാപനങ്ങളാണ്. ശരാശരി ദിനേന 20 ചെറുകിട സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നെണ്ടെന്നാണ് കണക്ക്.

ജനറൽ ഓർഗനൈസഷൻ ഓഫ് സോഷ്യൽ ഇൻഷുറൻസി​െ​ൻറ കണക്കനുസരിച്ച് രാജ്യത്തെ സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതലുള്ളത് നാല് ജോലിക്കാർ മാത്രമുള്ള വളരെ ചെറിയ സ്ഥാപനങ്ങളാണ്. 2,29,361 സ്ഥാപനങ്ങളാണ് ഈ ഗണത്തിലുള്ളത്. തൊട്ടടുത്ത സ്ഥാനം ഒമ്പത് ജോലിക്കാർ വരെയുള്ള 90,460 സ്ഥാപനങ്ങളാണ്. ചെറുകിട സ്ഥാപനങ്ങളെ ബാധിക്കുന്ന പലവിധ പ്രതിസന്ധികളാണ് ഇത്രയധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ കാരണമായത്.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.