റിയാദ്: സൗദിയില്‍ വളരെ ചെറിയ സ്ഥാപനങ്ങളിലെ വിദേശി ജോലിക്കാര്‍ക്കും െലവി ഏര്‍പ്പെടുത്താന്‍ തൊഴില്‍ മന്ത് രാലയം തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല് തൊഴിലാളികള്‍ മാത്രമുള്ള ചെറുകിട സ ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം അനുവദിച്ച െലവി ഇളവ് ഏപ്രില്‍ അവാസാനത്തോടെ നിര്‍ത്തലാക്കും. ഒമ്പത് ജോലിക്കാരുള്ള സ്ഥാപനങ്ങളിലെ നാല് പേര്‍ക്കും നാല് പേർ മാത്രമുള്ള സ്ഥാപനങ്ങളിലെ മുഴുവന്‍ ജോലിക്കാര്‍ക്കും െലവി ഇളവ് അനുവദിച്ചിരുന്നു. 2019 ഏപ്രില്‍ അവസാനത്തോടെ ഈ ഇളവ് പിന്‍വലിക്കാനാണ് തൊഴില്‍ മന്ത്രാലയം ഉദ്ദേശിക്കുന്നത്. രാജ്യത്തെ സ്ഥാപന ഉടമകളുടെ അന്വേഷണത്തിന് മറുപടിയായി ട്വിറ്ററിലാണ് തൊഴില്‍ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയില്‍ ഒമ്പത് പേര്‍ മാത്രമുള്ള 3,19,821 െചറുകിട സ്ഥാപനങ്ങളും നാല് പേര്‍ മാത്രമുള്ള 2,29,361 ചെറിയ സ്ഥാപനങ്ങളുമുണ്ടെന്നാണ് തൊഴില്‍ മന്ത്രാലയത്തിെൻറ കണക്ക്.
സ്ഥാപന ഉടമയായ സ്വദേശി ഇത്തരം സ്ഥാപനങ്ങളില്‍ ജോലിക്കാരനായി റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലാണ് െലവിയില്‍ ഇളവ് അനുവദിച്ചിരുന്നത്. ഈ ഇളവ് ചെറുകിട സ്ഥാപനങ്ങള്‍ക്കുള്ള പ്രോല്‍സാഹനം എന്ന നിലക്ക് സര്‍ക്കാര്‍ സബ്സിഡിയായാണ് െലവി ഇളവ് അനുവദിച്ചിരുന്നത്. ഈ ഇളവ് ഏപ്രില്‍ അവസാനത്തോടെ പിന്‍വലിക്കുമെന്നാണ് മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സൗദിയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ വിദേശികള്‍ക്കും െലവി നിര്‍ബന്ധമാവുന്ന സാഹചര്യം നിലവില്‍ വരും. അതേസമയം, മൂന്ന് വര്‍ഷത്തിനുള്ളില്‍ ആരംഭിച്ച ചെറുകിട സ്ഥാപനങ്ങളുടെ െലവിയില്‍ 80 ശതമാനം നിബന്ധനകള്‍ക്ക് വിധേയമായി തിരിച്ചു നല്‍കുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.