പ്രവാസി വെൽഫെയർ രക്തദാന ക്യാമ്പിൽനിന്ന്
ദമ്മാം: പ്രവാസി വെൽഫെയർ ദമ്മാം റീജനൽ കമ്മിറ്റി ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദമ്മാം കിങ് ഫഹദ് സ്പെഷലിസ്റ്റ് ആശുപത്രിയിൽ ഉച്ചക്ക് 12.30 മുതൽ വൈകുന്നേരം നാല് വരെ നടന്ന ക്യാമ്പിൽ മലയാളികൾക്ക് പുറമെ ഇതര സംസ്ഥാനത്തുനിന്നുള്ളവരും സ്ത്രീകളുമടക്കം 150 ഓളം ആളുകൾ രക്തം നൽകാൻ എത്തി.
കഴിഞ്ഞ 11 വർഷമായി തുടർച്ചയായുള്ള രക്തദാന-മെഡിക്കൽ സേവനത്തിനുള്ള അംഗീകാരം കഴിഞ്ഞ വർഷം കിങ് ഫഹദ് ആശുപത്രിയിൽനിന്നും പ്രവാസിക്ക് ലഭിച്ചിരുന്നു. ആശുപത്രി അധികൃതർ അടിയന്തര ആവശ്യം അറിയിച്ചതിനെ തുടർന്നാണ് ക്യാമ്പ് ഒരുക്കിയത്.
കിങ് ഫഹദ് ആശുപത്രി മെഡിക്കൽ വിഭാഗത്തിലെ, അഹ്മദ് സാലിഹ് മൻസൂർ, ഡോ. ഉസാമ അൽഗാംദി, പ്രവാസി റീജനൽ പ്രസിഡന്റ് ജംഷാദലി കണ്ണൂർ, ബ്ലഡ് ഡോണർ കൺവീനർ സലീം കണ്ണൂർ, വെൽവെയർ വിഭാഗം കൺവീനർ റീജനൽ-ജില്ല ഭാരവാഹികളായ ആഷിഫ് കൊല്ലം, ജമാൽ പയ്യന്നൂർ, തൻസീം കണ്ണൂർ, ഷമീം പാപ്പിനിശ്ശേരി, സജ്ജാദ് പാപ്പിനിശ്ശേരി, ഉബൈദ് മണ്ണാട്ടിൽ, റഹീം തിരൂർക്കാട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.