Posted On
date_range Updated On
date_range എം.ഇ.എസ് മമ്പാട് കോളജ് അലുംനി ജിദ്ദ ചാപ്റ്റർ ഫാമിലി മീറ്റ് ഇന്ന്
ജിദ്ദ: ഒന്നര പതിറ്റാണ്ട് കാലമായി ജിദ്ദയിൽ പ്രവർത്തിക്കുന്ന എം.ഇ.എസ് മമ്പാട് കോളജ് അലുംനി ജിദ്ദ ചാപ്റ്ററിന്റെ ബാനറിൽ ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമുള്ള പൂർവ വിദ്യാർഥികളെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന
ഫാമിലി മീറ്റ് വ്യാഴാഴ്ച രാത്രി ഒമ്പതിന് വാദി മുറയ്യയിലെ അബൂറാദ് വില്ലയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.സൗഹൃദ സംഗമം, സംഗീത പരിപാടികൾ, ഒപ്പന, ഡാൻസ്, ഫണ്ണി ഗെയിമുകൾ തുടങ്ങി വൈവിധ്യമാർന്ന കലാ, കായിക വിനോദങ്ങൾ ഉൾപ്പെടുത്തിയാണ് സംഗമത്തിന്റെ പരിപാടികളെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.