മൂന്ന് മാസത്തിനകം തൊഴിൽ മേഖല വിട്ടത്​ അഞ്ചര ലക്ഷം പേർ

റിയാദ്: സൗദിയില്‍ മൂന്ന് മാസത്തിനകം അഞ്ചര ലക്ഷത്തിലധികം പേർ തൊഴിൽ മേഖല വിട്ടതായി പഠന റിപ്പോര്‍ട്ട് . 2018 രണ്ട ാം പാദവും മൂന്നാം പാദവും തമ്മിലുള്ള അന്തരം കണക്കാക്കുമ്പോഴാണ് ഇത്രയും പേര്‍ ജോലി വിട്ടതായി വ്യക്തമായത്. ഇതില്‍ ഭൂരിപക്ഷം വിദേശികളാണെങ്കിലും ചെറിയ ശതമാനം സ്വദേശികളും ഉൾപെടും. 2018 രണ്ടാം പാദത്തില്‍ 93,67,593 ജോലിക്കാര്‍ തൊഴില്‍ വിപണിയിലുണ്ടായിരുന്നു. മൂന്നാം പാദത്തില്‍ ഇത് 88,13,236 ആയി കുറഞ്ഞിട്ടുണ്ട്. അതനുസരിച്ച് 5,54,357 പേർ മൂന്ന് മാസത്തിനകം വിവിധ കാരണങ്ങളാല്‍ ജോലി വിടാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ജോലിക്കാരുള്ളത് വ്യക്തികള്‍ നടത്തുന്ന ചെറുകിട സ്ഥാപനങ്ങളിലാണ്. 43 ലക്ഷമാണ് ഇവരുടെ കണക്ക്. രണ്ടാം സ്ഥാനം പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനങ്ങള്‍ക്കാണ്. 32 ലക്ഷത്തിലധികം ജോലിക്കാരുണ്ടിവിടെ. ഓഹരി മേഖലയിലുള്ള സ്ഥാപനങ്ങളില്‍ എട്ടര ലക്ഷം ജോലിക്കാരാണുള്ളത്.

ഏറ്റവും കൂടുതൽ ജോലിക്കാർ തലസ്ഥാന നഗരി ഉൾപെടുന്ന റിയാദ് മേഖലയിലും രണ്ടാം സ്ഥാനം ജിദ്ദ ഉൾപെടുന്ന മക്ക മേഖലയിലുമാണ്. 32 ലക്ഷം പേര്‍ റിയാദ് മേഖലയിലും 15 ലക്ഷം പേര്‍ മക്ക മേഖലയിലും ജോലി ചെയ്യുന്നു. കിഴക്കന്‍ പ്രവിശ്യ 13 ലക്ഷം ജോലിക്കാരുമായി മൂന്നാം സ്ഥാനത്താണുള്ളത്. അവശേഷിക്കുന്ന 28 ലക്ഷം രാജ്യത്തി​​​​െൻറ ഇതര പത്ത് മേഖലകളിലായി പരന്നു കിടക്കുന്നു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.