ദമ്മാം: ഒരു കമ്പനി പിറവിയെടുത്തതു മുതൽ അതിൽ ജീവനക്കാരനായി ചേരുകയും 41 കൊല്ലം അതിെൻറ വളർച്ചയുടെ ഭാഗമായി ന ിൽക്കുകകയും ചെയ്ത മലയാളി നാട്ടിലേക്ക് മടങ്ങുന്നു. തെൻറ ജീവിത വളർച്ചക്കൊപ്പം സൗദിയുടെ ഉയർച്ചയേയും അടു ത്തുനിന്ന് കണ്ട തിരുവല്ല കാട്ടുക്കര വാതല്ലൂർ ജോസ് കുട്ടിക്ക് വളർത്തു രാജ്യമായ ഇൗ മണ്ണിൽ നിന്ന് മനസ്സ് അ ടർത്തിയെടുക്കാനാകുന്നില്ല. ബിരുദ പഠനം കഴിഞ്ഞ് ജ്യേഷ്ഠൻ അയച്ചു െകാടുത്ത വിസയിൽ ജോസു കുട്ടി ദമ്മാമിൽ എത് തുേമ്പാൾ വയസ്സ് 22. കേരളത്തിൽ നിന്നുള്ള പ്രവാസികളുെട സൗദിയിലേക്കുള്ള യാത്ര ആരംഭിച്ചിേട്ടയുള്ളു. എണ്ണയുടെ വരവോടെ പരിമിതികളുടെ കിതപ്പിൽ നിന്ന് വികസനത്തിലേക്ക് സൗദി യാത്ര തുടങ്ങിയിേട്ടയുള്ളു. ആളുകൾ കുറവായതിനാലാകാം ഉള്ളവർ തമ്മിൽ ഏറെ ഇഴയടുപ്പമുള്ള ജീവിതം. സ്വദേശികൾക്കിടയിലും ഇന്ത്യക്കാർ ഏറെ ബഹുമാനിതർ. ടി വിയും ഇൻറർനെറ്റും പത്രങ്ങളുമൊന്നുമില്ലാത്തതിനാൽ വാരാന്ത്യ അവധി ദിനങ്ങളിലെ ഒത്തുകൂടൽ ഏറെ ആഹ്ലാദകരവും ചർച്ചാസമ്പന്നവുമായി.
അന്ന് ദമ്മാമിൽ ഉയരമുള്ള കെട്ടിടങ്ങൾ കുറവ്. ഇടുങ്ങിയ റോഡുകളിൽ അധികവും ഇരുഭാഗത്തേക്കും വാഹനങ്ങൾ പോകും. റോഡുകളിൽ സിഗ്നലുകൾ പോലും കുറവ്. ദമ്മാമിലെ പോർട്ട് വഴി ഖോബാറിലേക്കുള്ള ഒറ്റയടിപ്പാത വനത്തിലുള്ള യാത്രയെ ഒാർമിപ്പിച്ചിരുന്നു എന്ന് അദ്ദേഹം ഒാർെത്തടുക്കുന്നു. ഇരു വശത്തും കണ്ടൽ കാടുകൾ നിറഞ്ഞ് ഇടുങ്ങിയ ആ റോഡ് ഖോബാറുമായി ബന്ധിച്ചിരുന്നില്ല. എല്ലാം ഇല്ലായ്മകളേയും വളരെ വേഗം മറികടന്ന് തനിക്ക് ചുറ്റും ഒന്നൊന്നായി ഉയർന്നുപൊങ്ങുന്നത് ജോസുകുട്ടി തെൻറ വളർച്ചക്കൊപ്പം കണ്ടു. മറ്റൊന്നും ചെയ്യാനില്ലാതിരുന്നതിനാൽ സമയം നോക്കാതെ കമ്പനിക്ക് വേണ്ടി ജോലിചെയ്തു. 41 കൊല്ലം കൊണ്ട് കമ്പനിയെ ഉയർച്ചയിൽ എത്തിച്ചു. യാത്ര പറഞ്ഞിറങ്ങുേമ്പാൾ കമ്പനി നയിക്കുന്നത് സ്പോൺസറുടെ മൂന്നാം തലമുറ. കുടുംബവുമൊത്ത് വാരാന്ത്യങ്ങൾ ചെലവിടാൻ ദമ്മാമിൽ അന്ന് കോർണിഷുകളില്ല. പാർക്കുകളും കുറവ്. ദമ്മാമിൽ താമസിക്കുന്നവർ പോലും ഖോബാറിലെ ജലവിയ പാർക്കിലേക്കാണ് പോവുക. കുടുംബവുമായി ഭക്ഷണം കഴിക്കാൻ ഇന്ത്യൻ റസ്റ്റൊറൻറുകൾ ഒന്നുമില്ല. ദമ്മാമിലെ ലേഡീസ് മാർക്കറ്റും അൽ ഖോബാറിലെ ബഡ്ക്കൽ സ്ട്രീറ്റുമാണ് ഷോപ്പിംഗ് കേന്ദ്രങ്ങൾ.
ഇന്ന് അതൊക്കെ പഴയ പ്രതാപങ്ങൾ അസ്തമിച്ച് ആളൊഴിഞ്ഞ് നിൽക്കുന്ന കാഴ്ച കണ്ടാണ് ജോസ് കുട്ടിയുടെ മടക്കം. അന്ന് ഒരു സിനിമ കാസറ്റിെൻറ പകർപ്പിന് 120 റിയാൽ വരെ നൽകിയിട്ടുണ്ട്. 1981 ൽ ഇന്ദിര ഗാന്ധിയുെട സന്ദർശനത്തിനു ശേഷം ദമ്മാമിൽ ആദ്യമായി ഇന്ത്യൻ സ്കൂളിന് തുടക്കമായത് ജോസുകുട്ടി ഒാർക്കുന്നു. തുടർന്ന് ദമ്മാമിലെ ഇന്ത്യൻ സമൂഹത്തിെൻറ വളർച്ച വളരെ വേഗമായിരുന്നു. നാല് പതിറ്റാണ്ടു കാലം നീണ്ട ജീവിതത്തിനിടയിൽ നിരവധി അനുഭവങ്ങൾ കൈപ്പും മധുരവുമായി ഒാർമയിൽ നിൽക്കുന്നു. പ്രവാസത്തിന് വിരാമമാകുമെന്ന് കരുതിയ എത്രയെത്ര പ്രതിസന്ധികൾ. ഗൾഫ് യുദ്ധകാലം അങ്ങനെയൊന്നായിരുന്നു. ചിക്കൻ പോക്സ് ബാധിച്ച് കിടപ്പിലായതിനാൽ എങ്ങോട്ടും പോകാനാവതെ മിൈസലുകളെ പാട്രിയറ്റുകൾ തകർക്കുന്നത് ഉൾക്കിടിലം നിറഞ്ഞ മനസ്സോടെ കണ്ടുനിന്നു. മിസൈലുകളുടെ വരവറിയിച്ച് മുഴങ്ങുന്ന ൈസറൻ ഉള്ളിനെ വിറപ്പിച്ച കാലം. പക്ഷെ തിരിഞ്ഞു നോക്കുേമ്പാൾ ചാരിതാർഥ്യം മാത്രം. തനിക്ക് ജീവിതത്തിെൻറ സർവ സൗഭാഗ്യങ്ങളും തന്നത് ഇൗ മണ്ണാണ്.
ഇവിടെ നിന്ന് ഞാനെങ്ങനെയാണ് എെൻറ മനസ്സിനെ അടർത്തിയെടുക്കുക. മൂത്തമകൻ ബ്രില്ലി ജോസ് ബംഗളുരുവിൽ എയർ ഇന്ത്യയിൽ ൈപലറ്റായി, മരുമകൾ അന്ന അൽഫോൺസ് മാത്യു വേദാന്ത ഗ്രൂപ്പിലെ ലീഗൽ അഡ്വൈസറി ഹെഡാണ്. മകൾ ബ്രിറ്റി േജാസ് അബൂദബിയിൽ. ഭാര്യ സാറാമ്മ ജോസഫും ഒപ്പം ദമ്മാമിലെത്തിയിട്ട് 37 കൊല്ലം കഴിഞ്ഞു. ഇങ്ങോട്ടു വരുേമ്പാൾ എെൻറ കൈയിൽ അധികം വിലപിടിപ്പില്ലാത്ത ഒരു പെട്ടിയും മനസ്സ് നിറച്ചും എന്തിനെയും നേരിടാനുള്ള ചങ്കൂറ്റവും നിറഞ്ഞ ആരോഗ്യവുമായിരുന്നു ഉണ്ടായിരുന്നത്. മടങ്ങുേമ്പാൾ ഒരു പാട് പെട്ടികൾ എെൻറ കൈയിലുണ്ടെങ്കിലും ആരോഗ്യം വിടപറഞ്ഞ് പോയിരിക്കുന്നു. നാട്ടിലേക്ക് മടങ്ങുേമ്പാഴും ഇവിടത്തെ ചുടും തണുപ്പും അതിരുകളില്ലാത്ത സ്നേഹവും എന്നെ തിരിച്ചു വിളിച്ചുകൊണ്ടിരിക്കുന്നു. ജോസുകുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.