മദീന: സ്കൂൾ മിനി ബസ് മറിഞ്ഞ് ഒരു വിദ്യാർഥി മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മദീന ഹിജ് റ ഡിസ്ട്രിക്റ്റിലെ ടൗൺ ഷിപ്പിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് വിദ്യാർഥികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. വിവരമറിഞ്ഞ് അഞ്ച് യൂനിറ്റ് ആംബുലൻസുകൾ സ്ഥലത്തെത്തിയതായി മദീന റെഡ്ക്രസൻറ് വക്താവ് ഖാലിദ് അൽ സഹ്ലി പറഞ്ഞു. എട്ട് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ഇതിലൊരാൾ സംഭവ സ്ഥലത്ത് മരിച്ചു. നാല് പേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വക്താവ് പറഞ്ഞു. അതേ സമയം, മദീനയിൽ അപകടത്തിൽപ്പെട്ട വാഹനം രക്ഷിതാക്കൾ ഏർപ്പാട് ചെയ്ത ബസാണെന്നും വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഒൗദ്യോഗിക ബസുകളിൽപെട്ടതല്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.