കരിപ്പൂരിലേക്ക് ജിദ്ദയിൽ നിന്ന്​ നാലും റിയാദിൽ നിന്ന് മൂന്നും സർവീസുകൾ

ജിദ്ദ: ഡിസംബർ അഞ്ചിന്​ ബുധനാഴ്​ച കോഴിക്കോ​േട്ടക്ക്​ സർവീസ്​ ആരംഭിക്കുമെന്ന്​ സൗദി എയർലൈൻസ്​കമ്പനി വാർത്താകുറിപ്പിൽ അറിയിച്ചു. റിയാദിൽ നിന്ന്​ ആഴ്​ചയിൽ മൂന്നും ജിദ്ദയിൽ നിന്ന്​ നാലും സർവീസുകളാണ്​ ​ഷെഡ്യൂൾ ചെയ്​തിരിക്കുന്നത്​. 298 സീറ്റുകളുള്ള എ.330, 300 വിമാനമാണ്​ സർവീസിനുണ്ടാകുക. ഇതിൽ 36 സീറ്റ്​ ബിസിനസ്​ ക്ലാസും 262 സീറ്റ്​ ഇക്കണോമിയുമാണ്​. കോഴിക്കോട്​ വിമാനത്താവള വികസനത്തി​​​െൻറ ഭാഗമായി മൂന്ന്​ വർഷത്തിലധികമായി നിർത്തിവെച്ച സർവീസാണ്​ പുനഃരാംരംഭിക്കുന്നത്​.

ഇന്ത്യയിലെ സൗദി എയർലൈൻസി​​​െൻറ ഒമ്പതാമത്​ ഡെസ്​റ്റിനേഷനാണ്​ കോഴിക്കോട്​. കൊച്ചി, ഹൈദരബാദ്​, ഡൽഹി, ബംഗളുരു, ലക്​നോ, മുബൈ, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും സൗദിയ സർവീസ്​ നടത്തുന്നുണ്ട്​. ഇൗ വർഷം സൗദിയ ആരംഭിച്ച നാലാമത്​ നേരിട്ടുള്ള വിമാനസർവീസാണ്​ കോഴിക്കോ​േട്ടക്ക്​. ഇറാഖി​ലെ ഇർബിൽ, സുറാബായ, മുക്​സർ (ഇന്തോനേഷ്യ) എന്നിവിടങ്ങളിലേക്കാണ്​ ഇൗ വർഷം നേരിട്ട്​ സർവീസ്​ ആരംഭിച്ചത്​. കോഴിക്കോ​േട്ടക്കുള്ള ആദ്യ വിമാനം ഡിസംബർ അഞ്ച്​ ബുധനാഴ്​ച പുലർച്ചെ 3.15 ന്​ പുറപ്പെടും. അഞ്ച്​ മണിക്കൂറും 25 മിനുറ്റുമാണ്​ യാത്രാ ദൈർഘ്യം. ഇന്ത്യൻ സമയം രാവിലെ 11.10 ന്​ കോഴിക്കോട്​ എത്തും. ഉച്ചക്ക്​ 1.10 മടങ്ങുന്ന വിമാനം സൗദി സമയം വൈകുന്നേരം 4.40 ജിദ്ദയിലെത്തും.

ജിദ്ദ, റിയാദ്​ എന്നിവിടങ്ങളിൽ നിന്ന്​ ഇടവിട്ട ദിവസങ്ങളിലാണ്​ സർവീസ്​. ഇന്ത്യൻ സെക്​ടറുകളിൽ ഏറ്റവും കൂടുതൽ യാത്രക്കാരുള്ള റൂട്ടാണ്​ കോഴിക്കോട്​. യാത്രക്കാർക്ക്​ പുറമെ ഹജ്ജ്​, ഉംറ തീർഥാടകരും നിരവധിയാണ്​. ഇന്ത്യക്കും സൗദിക്കുമിടയിൽ ആഴ്​ചയിൽ 130 സർവീസുകളാണ്​ ഇപ്പോൾ സൗദിയ നടത്തുന്നത്​. കഴിഞ്ഞ ഒക്​ടോബറിൽ 647 സർവീസ്​ നടത്തിയതായാണ്​ കണക്ക്​. മുൻവർഷം ഇതേ മാസത്തേക്കാൾ 10 ശതമാനം വർധനവുണ്ട്​. 2018 ആദ്യം മുതൽ ഒക്​ടോബർ വരെ 7276 സർവീസുകളിയായി 15 ലക്ഷം യാത്രക്കാർ സൗദിയ എയർ​ലെൻസിൽ ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്​തിട്ടുണ്ട് എന്ന്​ അധികൃതർ അറിയിച്ചു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.