ആമിന പാലക്കപ്പറമ്പിൽ
മക്ക: മലപ്പുറം നിലമ്പൂർ സ്വദേശിനിയായ ഉംറ തീർത്ഥാടക നിര്യാതയായി. മൂത്തേടം വടക്കേ കൈ സ്വദേശിനിയായ ആമിന പാലക്കപ്പറമ്പിൽ (66) ആണ് വ്യാഴാഴ്ച രാത്രി മക്കയിലെ താമസസ്ഥലത്ത് വെച്ച് മരിച്ചത്. അൽഅമീൻ ഉംറ ഗ്രൂപ്പിൽ 10 ദിവസത്തെ ഉംറ തീർത്ഥാടനത്തിനെത്തിയതായിരുന്നു.
ഉംറ കർമങ്ങൾക്ക് ശേഷം മദീന സന്ദർശനവും പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. മക്കൾ: അൻസാർ, ഹസീന, അഫ്സൽ. മക്ക അൽനൂർ ആശുപതിയിലുള്ള മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഐ.സി.എഫ് മക്ക ഹെൽപ്പ് ഡെസ്‌ക് പ്രവർത്തകർ നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.