Posted On
date_range Updated On
date_range യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് റിയാദിൽ എത്തി
റിയാദ്: ഒ.ഐ.സി.സി തൃശൂർ ജില്ലാകമ്മിറ്റിയുടെ പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന 'തൃശൂർ സമ്മിറ്റ് 2026' എന്ന വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിനായി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് റിയാദിൽ എത്തി. ഒ.ഐ.സി.സി നേതാക്കളായ നാസർ വലപ്പാട്, സലീം കളക്കര, സുരേഷ് ശങ്കർ, യഹിയ കൊടുങ്ങല്ലൂർ, മുസ്തഫ കൊടുങ്ങല്ലൂർ, സൈനുദ്ധീൻ, ഷംസീർ, മുസ്തഫ എന്നിവർ ചേർന്നു അദ്ദേഹത്തെ എയർപോർട്ടിൽ സ്വീകരിച്ചു.
ഇന്ന് വൈകീട്ട് ഏഴിന് വലീദ് ഇസ്തിറാഹയിൽ നടക്കുന്ന ഒ.ഐ.സി.സി വാർഷികാഘോഷ പരിപാടിയിൽ അദ്ദേഹം സംസാരിക്കും. അതിനോടാനുബന്ധിച്ചു നടക്കുന്ന സംഗീത പരിപാടിയിൽ സിനിമ പിന്നണി ഗായകൻ ജാസിം ജമാൽ നയിക്കുന്ന ഗാനമേളയും റിയാദിലെ കലാകാൻമാരും കലാകാരികളും ചേർന്നൊരുക്കുന്ന നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.