സൗദിയിൽ തണുപ്പ് കടുക്കുന്നു; വിവിധ പ്രവിശ്യകളിൽ മഞ്ഞുവീഴ്ചക്കും പൊടിക്കാറ്റിനും സാധ്യത

യാംബു: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശൈത്യം കടുക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്തി​െൻറ വിവിധയിടങ്ങളിൽ മഞ്ഞുവീഴ്ചയ്ക്കും ശക്തമായ പൊടിക്കാറ്റിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കൻ അതിർത്തികൾ, അൽ ജൗഫ്, ഹാഇൽ, തബൂക്ക്, മദീനയുടെ വടക്കൻ ഭാഗങ്ങൾ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ വരും ദിനങ്ങളിൽ തണുപ്പ് അതിശക്തമാകും.

രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് വടക്കൻ അതിർത്തി മേഖലയിലെ താരിഫ് മേഖലയിലാണ്. ഇവിടെ താപനില പൂജ്യത്തിന് താഴെയെത്തി. മറ്റ് പ്രധാന നഗരങ്ങളിലെ കുറഞ്ഞ താപനില തബൂക്ക് (ഒരു ഡിഗ്രി), അറാർ, ഖുറയ്യത്ത് (രണ്ട്​ ഡിഗ്രി), അൽ സൗദ, സകാക (മൂന്ന്​ ഡിഗ്രി), ഹാഇൽ, റഫ (നാല്​ ഡിഗ്രി), അൽ മജ്മഅ, ബുറൈദ (അഞ്ച്​ ഡിഗ്രി) എന്നിങ്ങനെയാണ്​ കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്​.

ജിസാൻ, അസീർ, അൽ ബാഹ, മക്ക, റിയാദ് എന്നീ പ്രവിശ്യകളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഇടക്കിടെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വടക്കൻ അതിർത്തി മേഖലകൾ, അൽ ജൗഫ്, തബൂക്ക് എന്നിവിടങ്ങളിൽ രാത്രിയിലും പുലർച്ചെയും കടുത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ട്.

യാത്രക്കാർ ജാഗ്രത പാലിക്കുക

തബൂക്ക്, മദീന, മക്ക, അൽ ബഹ, അസീർ എന്നിവയുടെ കിഴക്കൻ ഭാഗങ്ങളിൽ ശക്തമായ കാറ്റ് തുടരും. റിയാദി​െൻറയും കിഴക്കൻ പ്രവിശ്യയുടെയും തെക്കൻ ഭാഗങ്ങളിലും നജ്‌റാൻ മേഖലയിലും പൊടിക്കാറ്റ് ദൃശ്യപരതയെ ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Tags:    
News Summary - cold is increasing in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.