സൗദി ഭരണാധികാരി സൽമാൻ രാജാവ്​ വൈദ്യപരിശോധനകൾക്കായി ആശുപത്രിയിൽ

റിയാദ്: സൗദി അറേബ്യയുടെ ഭരണാധികാരിയും ഇരുഹറമുകളുടെയും സൂക്ഷിപ്പുകാരനുമായ സൽമാൻ ബിൻ അബ്​ദുൽ അസീസ് രാജാവിനെ മെഡിക്കൽ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റിയാദിലെ കിങ്​ ഫൈസൽ സ്പെഷ്യലിസ്​റ്റ്​ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചതെന്ന് സൗദി റോയൽ കോർട്ട് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ന്, (വെള്ളിയാഴ്ച) അദ്ദേഹം വിവിധ ആരോഗ്യ പരിശോധനകൾക്ക് വിധേയനാകുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

രാജാവി​െൻറ ആരോഗ്യത്തിനും ദീർഘായുസ്സിനുമായി പ്രാർത്ഥിക്കുന്നതായും അദ്ദേഹത്തിന് എത്രയും വേഗം പൂർണ ആരോഗ്യം വീണ്ടെടുക്കാൻ സർവ്വശക്തനായ അല്ലാഹു അനുഗ്രഹിക്കട്ടെ എന്നും റോയൽ കോർട്ട് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

Tags:    
News Summary - Saudi King Salman hospitalized for medical check-ups

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.