റിയാദ്: അന്താരാഷ്ട്ര വിപണിയില്‍ എണ്ണക്ക് റെക്കോര്‍ഡ് വിലയിടിവ്. 2017 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയതെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിലയിടിവ് തടയാന്‍ ഒപെക് കൂട്ടായ്മക്ക് അകത്തും പുറത്തുമുള്ള രാഷ്ട്രങ്ങള്‍ സംയുക്തമായി ഉല്‍പാദന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അത്തരം നീക്കങ്ങള്‍ ഫലം കണ്ടില്ല. ക്രൂഡ് ഓയില്‍ ബാരലിന് 49.81 നിരക്കിലാണ് വ്യാഴാഴ്ച വിപണനം നടന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
വിപണിയില്‍ ആവശ്യത്തിലധികം എണ്ണ സ്റ്റോക്കുള്ളതാണ് വിലയിടിവിന് പ്രത്യക്ഷ കാരണം. ഇറാന് മേല്‍ അമേരിക്ക സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ എണ്ണ വിപണിയില്‍ വിലവര്‍ധനവ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഉപരോധം നിലവില്‍ വന്നത് മുതല്‍ ദിനേന വിലയിടിവാണ് അനുഭവപ്പെട്ടതെന്നും സാമ്പത്തിക സൂചിക വ്യക്തമാക്കി. കഴിഞ്ഞ 14 മാസത്തിനിടക്കുള്ള ഏറ്റവും കുറഞ്ഞ വിലയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.