വന്‍ ജനപങ്കാളിത്തത്തോടെ ‘ചാരിറ്റി റൺ’

അൽഖോബാർ: കിഴക്കന്‍ പ്രവിശ്യ ഗവർണറേറ്റി​​​െൻറ രക്ഷാകര്‍തൃത്വത്തില്‍ അൽഖോബാറിൽ നടന്ന കൂട്ടയോട്ടത്തിൽ വൻ ജനപങ്കാളിത്തം. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വിവിധ വിഷയങ്ങളില്‍ സാമൂഹിക ബോധവല്‍ക്കരണം നടത്തുന്നതിനുമായി സൗദി സന്നദ്ധ സംഘടനകൾ 23 വര്‍ഷമായി ‘ചാരിറ്റി റൺ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇത്തവണ നവോദയയുടെ കീഴിൽ മലയാളികളും പങ്കാളികളായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ മുന്നൂറു പേര്‍ പ​െങ്കടുത്തു. ജനറല്‍ സെക്രട്ടറി എം.എം നയീം, പ്രസിഡൻറ്​ പവനന്‍ മൂലക്കീല്‍, രക്ഷാധികാരികളായ ഇ.എം കബീര്‍, ഹനീഫ മൂവാറ്റുപുഴ, പ്രദീപ്‌ കൊട്ടിയം, സാമൂഹ്യക്ഷേമ സമിതി ചെയര്‍മാന്‍ റഹീം മടത്തറ എന്നിവര്‍ നേതൃത്വം നല്‍കി.

ആറാം തവണയാണ് തുടര്‍ച്ചയായി നവോദയ ചാരിറ്റി റണ്ണില്‍ പ​െങ്കടുക്കുന്നത്. 1995ൽ ദഹ്​റാന്‍ നാഷനല്‍ സ്കൂളിലെ രക്ഷാകര്‍തൃ സമിതിയില്‍ നിന്നും ഉടലെടുത്ത ആശയമാണ് പിന്നീട് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിനാളുകൾ പങ്കെടുക്കുന്ന ‘ചാരിറ്റി റണ്‍’ എന്ന വിപുലമായ കൂട്ടയോട്ടമായി മാറിയത്. ഓരോ വര്‍ഷവും ഓരോ മുദ്രാവാക്യങ്ങളാണ് സ്വീകരിക്കുന്നത്​. ‘നമുക്ക് വായിക്കാം’ എന്നതായിരുന്നു ഇത്തവണത്തെ മുദ്രാവാക്യം. ഖോബാര്‍ കോര്‍ണിഷില്‍ അഞ്ച്​ കിലോമീറ്റര്‍ ദൂരത്തിലാണ് കൂട്ടയോട്ടം നടന്നത്. പങ്കെടുത്തവര്‍ക്ക് മെഡലുകള്‍ വിതരണം ചെയ്തു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.