അറാർ: സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ ആഭ്യന്തര പര്യടനം തുടരുന്നു. തബൂക്ക് സന്ദർശിച്ച ശേഷം അൽജൗഫിലെത്തിയ രാജാവ് വ്യാഴാഴ്ച രാത്രി വടക്കൻ അതിർത്തി മേഖലയിൽ സന്ദർശനത്തിനെത്തി. അറാർ വിമാനത്താവളത്തിലിറങ്ങിയ സൽമാൻ രാജാവിനെ ഗവർണർ ഫൈസൽ ബിൻ ഖാലിദ് ബിൻ സുൽത്താൻ സ്വീകരിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ മേഖലയിൽ നടപ്പിലാക്കിയ 65 ഒാളം വികസന പദ്ധതികളുടെ വീഡിയോ രാജാവിന് മുന്നിൽ പ്രദർശിപ്പിച്ചു. ടൂറിസം, ആരോഗ്യം, മുനിസിപ്പാലിറ്റി, പരിസ്ഥിതി ജലം കൃഷി, ഭവനം, വിദ്യാഭ്യാസം, ധനകാര്യം, ഗതാഗതം, വൈദ്യുതി തുടങ്ങിയ വകുപ്പുകൾക്ക് കീഴിലാണ് പദ്ധതികൾ നടപ്പിലാക്കിയത്.
രാജാവിെൻറ സന്ദർശനത്തോടനുബന്ധിച്ച് കലാപരിപാടികളും നടന്നു. മേഖലയിലെ ഭരണാധികാരികൾ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പെങ്കടുത്തു. സന്ദർശനത്തോടനുബന്ധിച്ച് വടക്കൻ അതിർത്തി മേഖലയിലെ സ്കൂളുകൾക്ക് അവധിയായിരുന്നു. തബൂക്, അൽജൗഫ് മേഖലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി നൽകാൻ സൽമാൻ രാജാവ് നിർദേശം നൽകിയിരുന്നു. ഒരോ മേഖലയിലും വിവിധ വകുപ്പുകൾക്ക് കീഴിൽ നടപ്പിലാക്കിയ കോടികളുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തും പുതിയ പദ്ധതികൾക്ക് തറക്കല്ലിട്ടുമാണ് രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും പര്യടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.