ജിദ്ദ: വയനാട് ലോക്സഭാ മണ്ഡലം എം.പിയും പ്രമുഖ കോൺഗ്രസ് നേതാവുമായ എം.ഐ ഷാനവാസിെൻറ നിര്യാണത്തിൽ ജിദ്ദ നിലമ്പൂർ മണ്ഡലം കെ.എം.സി.സി അനുശോചിച്ചു. മണ്ഡലം പ്രസിഡൻറ് ഹംസ സൈക്കോ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ഉപാധ്യക്ഷൻ പി.സി.എ റഹ്‌മാൻ, വർക്കിങ് പ്രസിഡൻറ് റഷീദ് വരിക്കോടൻ, അബൂട്ടി പള്ളത്ത്, ജാബിർ, ഉമ്മർ, നിഷാജ്, മുനീർ, സുബൈർ, ഫസൽ, സലിം എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ജുനൈസ് സ്വാഗതവും അബ്്ദു പാലേമാട് നന്ദിയും പറഞ്ഞു. ജിദ്ദ: മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ എം.ഐ ഷാനവാസിെൻറ വേർപാടിൽ ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് കമ്മിറ്റി അനുശോചിച്ചു.
പ്രസിഡൻറ് ഹനീഫ കടുങ്ങല്ലൂർ, ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി, വൈസ് പ്രസിഡൻറ് ശാഹുൽ ഹമീദ് ചേലക്കര, സെക്രട്ടറിമാരായ മുഹമ്മദ് കുട്ടി തിരുവേഗപ്പുറ, അലി കാരാടി എന്നിവർ സംസാരിച്ചു. ജിദ്ദ: എം.ഐ ഷാനവാസ് എം.പിയുടെ നിര്യാണത്തിൽ ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി അനുശോചനം രേഖപ്പെടുത്തി. ആക്ടിങ് പ്രസിഡൻറ് ഉനൈസ് തിരൂരിെൻറ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ചെയർമാൻ ഹസ്സൻ ബാബു, മജീദ് അരിമ്പ്ര, ഇല്യാസ് കല്ലിങ്ങൽ, ജലാൽ തേഞ്ഞിപ്പലം, സീതി കൊളക്കാടൻ, സാബിൽ മമ്പാട്, അബ്്ദുൽ ഗഫൂർ, നാസർ കാടാമ്പുഴ, സുൽഫിക്കർ ഒതായി എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതവും കെ.ടി ജുനൈസ് നന്ദിയും പറഞ്ഞു. ജിദ്ദ: മതേതര ഇന്ത്യ കണ്ട ഏറ്റവും ശക്തനും സൗമ്യനായ നേതാവിനെയാണ് എം.ഐ ഷാനവാസിെൻറ നിര്യാണത്തിലൂടെ നഷ്്ടമാവുന്നതെന്ന് ജിദ്ദ ഇസ്ലാമിക് സെൻറർ സെക്രട്ടേറിയറ്റ് അനുശോചന കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.