ജിദ്ദ: യുദ്ധത്തിൽ തകർന്നു കിടക്കുന്ന യമന് ആശ്വാസമേകാൻ അഞ്ഞൂറ് ദശലക്ഷം ഡോളറിെൻറ സഹായ പദ്ധതികളുമായി സൗ ദി അറേബ്യയും യു.എ ഇയും. 1012 ദശലക്ഷം യമനികൾക്ക് ഭക്ഷ്യസഹായമെത്തിക്കുന്ന ഭക്ഷ്യസുരക്ഷ പദ്ധതി ഇരുരാഷ്ട്രങ്ങളും ചേർന്ന് വേറെ നടപ്പിലാക്കും. കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആൻറ് റിലീഫ് സെൻറർ മേധാവി അബ്ദുല്ല അൽ റബീഹയും യു. എ.ഇ അന്താരാഷ്ട്ര സഹകരണ മന്ത്രി റീം അൽ ഹാശിമിയും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് യമന് വൻസഹായപ്രഖ്യാപനം. അറബ് സഖ്യസേന രാജ്യങ്ങൾ യമന് 18 ശതാകോടി ഡോളറിെൻറ സഹായം ഇതിനകം നൽകിയതായി അബ്ദുല്ല അൽ റബീഹ വ്യക്തമാക്കി.
മൂന്ന് വർഷത്തിനകമാണ് ഇത്രയും സഹായം നൽകിയത്. യുണൈറ്റഡ് നാഷൻസുമായി സഹകരിച്ച് കൂടുതൽ സഹായം യമന് ഉറപ്പു വരുത്തുന്നതിന് വേണ്ടി െക. എസ് റിലീഫ് സെൻറർ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യമനിലെ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരത്തിന് വേണ്ടി എല്ലാവിധ പിന്തുണയും നൽകുമെന്നും അബ്ദുല്ല അൽ റബീഹ പറഞ്ഞു. യു.എൻ മധ്യസ്ഥതയിൽ യമനിൽ സമാധാനപുനഃസ്ഥാപന നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് സൗദി^യു.എ.ഇ സഹായ പ്രഖ്യാപനം. സൗദിക്ക് നേരെയുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നിർത്തിവെച്ചതായി ഹൂതികൾ തിങ്കളാഴ്ച പ്രസ്താവനയിറക്കിയിരുന്നു. സമാധാന ശ്രമങ്ങളുമായി സഹകരിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേനയും പ്രഖ്യാപിച്ചു. ഇതോടെ മൂന്ന് വർഷമായി തുടരുന്ന യമൻ യുദ്ധത്തിന് അറുതിയാവുമെന്ന പ്രതീക്ഷയിലാണ് അന്താരാഷ്ട്ര സമൂഹം. യുദ്ധം അവസാനിപ്പിക്കാനുളള നിര്‍ണായക ചര്‍ച്ചകള്‍ക്ക് അടുത്തയാഴ്ച സ്വീഡനിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.