റിയാദ്: വിശ്രുത മഹാഭാരത കഥ നളചരിതം സൗദിയിൽ നാടകമായി അരങ്ങേറുന്നു. വിശ്വപ്രസിദ്ധ ഇന്ത്യൻ ഇതിഹാസത്തിലെ ഇൗ ഉപകഥക്ക് സൗദിയിൽ രംഗഭാഷ്യമൊരുക്കുന്നത് ജപ്പാൻ നാടക സംഘം. ദമ്മാം ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾച്ചർ (ഇത്റ)യിലാണ് വേദിയൊരുങ്ങുന്നത്. ഡിസംബർ അഞ്ച് മുതൽ എട്ട് വരെ എല്ലാ ദിവസവും വൈകീട്ട് 7.30ന് നാടകം അരങ്ങേറും. യുവാക്കളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എല്ലാ വിഭാഗം പ്രേക്ഷകർക്കും പ്രവേശനാനുമതിയുണ്ട്. 50 റിയാലാണ് ടിക്കറ്റ് നിരക്ക്. ജപ്പാൻ സംഘത്തിെൻറ ബൃഹദ് നാടക സംരംഭമാണ് ‘മഹാഭാരത നളചരിതം’. വിശാലമായ വേദിയിൽ ജാപ്പനീസ് പാരമ്പര്യ നാടക സേങ്കത രീതിയിൽ, എന്നാൽ പുതുതലമുറക്ക് കൂടി ഹൃദയഹാരിയാകുന്ന രീതിയിലാണ് അവതരണം. 32 കഥാപാത്രങ്ങൾ അരങ്ങിലെത്തും.
വാദ്യമേളക്കാരും ഗായകരും അണിയറയിൽ തത്സമയം സംഗീത വിഭാഗം കൈകാര്യം ചെയ്യും. ജാപ്പനീസ് ഭാഷയിലാണ് കഥാപാത്രങ്ങൾ സംസാരിക്കുന്നത്. എന്നാൽ അറബി, ഇംഗ്ലീഷ് ഭാഷകളിൽ സംഭാഷണങ്ങൾ വേദിയിൽ എഴുതികാണിക്കും. സിനിമകളിലെ സബ്ൈടറ്റിൽ പോലെ വേദിയുടെ മുകളിൽ പ്രത്യേകം സജ്ജീകരിച്ച സ്ക്രീനിലാണ് ഇത് തെളിയുക. മഹാഭാരതം വനപർവത്തിൽ 28 അധ്യായങ്ങളിലായി പരന്നുകിടക്കുന്ന കഥയാണ് നളചരിതത്തിന് ആസ്പദം. മലയാളിക്ക് പരിചയം ഉണ്ണായി വാരിയരുടെ നളചരിതം ആട്ടക്കഥയിലൂടെയാണ്. മലയാളത്തിെൻറ ശാകുന്തളം എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. നിഷധം എന്ന രാജ്യത്തിലെ രാജാവും കുതിരയോട്ടത്തിൽ അതിനിപുണനും പാചകകലയിലെ വിദഗ്ധനും സുന്ദരനുമായ നളേൻറയും പത്നി ദമയന്തിയുടേയും മനോഹരമായ പ്രണയകഥയാണ് നാടകമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.