ജിദ്ദ: നിബന്ധനകൾ പാലിക്കാതെ പ്രവർത്തിച്ച ഏഴ് കോഴി ഫാമുകൾക്ക് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം 15,59,000 റിയാൽ പിഴ ചുമത്തി. രാജ്യത്തെ വിവിധ മേഖലകളിൽ നടത്തിയ പരിശോധനയിലാണിത്. നിയമ ലംഘനം പരിഹരിക്കാൻ ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലൈസൻസ് പുതുക്കാതിരിക്കുക, വെറ്റിനറി സൂപർവൈസർ ഇല്ലാതിരിക്കുക, ഉൽപന്നങ്ങൾ സൂക്ഷിക്കാൻ സുരക്ഷിത സംവിധാനങ്ങൾ ഇല്ലാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി കൃഷി മന്ത്രാലയ മേധാവി ഡോ.ഇബ്രാഹിം ഖാസിം പറഞ്ഞു. നിബന്ധനകൾ പാലിക്കാതെ വരുേമ്പാൾ പകർച്ചവ്യാധികൾ മറ്റ് ഫാമുകൾക്കും ഭീഷണിയാവും. ഇത് രാജ്യത്തെ കോഴി ഉൽപാദന വ്യവസായത്തെ വലിയ നഷ്ടത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.പടം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.