ദമ്മാം: ഒരു വ്യാഴവട്ടക്കാലത്തിലധികം ചെയ്ത ജോലി കാരണമായി പിടിപെട്ട മാരകമായ ത്വക് രോഗത്താൽ വലയുേമ്പാഴും നാട്ടിൽ പോകാനാവാതെ കുടുങ്ങികിടക്കുകയാണ് കോഴിക്കോട് വെസ്റ്റ് ഹിൽ ചെട്ടിപ്പറമ്പ് വീട്ടിൽ അശോകൻ എന്ന അഷ്ഫാഖ്. സ്പോൺസർ ഉണ്ടാക്കിയ നിയമതടസ്സമാണ് ഇയാളുടെ യാത്ര മുടക്കുന്നത്. 25 കൊല്ലത്തോളം മുംെബെയിലെ സ്റ്റീൽ കമ്പനിയിൽ സൂപ്പർ വൈസർ ജോലിക്ക് ശേഷമാണ് അശോകൻ 13 കൊല്ല--ം മുമ്പ് ഗൾഫിലെത്തിയത്. ഫൈബർ ഗ്ലാസ് ഫാക്ടറി ആരംഭിച്ച അശോകൻ ഇൗ മേഖലയിൽ വിദഗ്ധനാണ്. സ്വദേശി പൗരന് ഫാക്ടറി ൈകമാറിയ അശോകൻ അവിടെ ജോലിക്കാരനുമായിരുന്നത്രെ.
കൂടെയുള്ള ജോലിക്കാർക്ക് ശമ്പളം നൽകുന്നതുൾപടെ ഉത്തരവാദിത്തം തന്നിലായിരുന്നുവെന്ന് അശോകൻ പറയുന്നു. ഇൗ കാലയളവിൽ 500 റിയാൽ വീതം മാത്രമേ തനിക്ക് ലഭിച്ചിരുന്നുള്ളൂ എന്നും അക്കാരണത്താൽ താൻ ഫാക്ടറി വിട്ടുപോവുകയായിരുന്നുവെന്നുമാണ് അശോകൻ വിവരിക്കുന്നത്. സൗദിയിലെ പൊതുമാപ്പ് കാലയളവിൽ നാട്ടിൽ പോകാൻ വിമാനത്താവളത്തിലെത്തിയ അശോകനെ സ്പോൺസർ യാത്രാവിലക്ക് ഏർപെടുത്തിയിട്ടുണ്ട് എന്ന് കാട്ടി തിരിച്ചയച്ചു. റിയാദ് എംബസിയിൽ അഭയം പ്രാപിച്ച അശോകെൻറ ദയനീയ സ്ഥിതി മനസ്സിലാക്കിയ അന്നത്തെ ലേബർ അറ്റാഷെ രാേജന്ദ്രൻ ദമ്മാമിെല സാമൂഹ്യ പ്രവർത്തകനായ നാസ് വക്കത്തിെൻറ അടുത്തേക്ക് അയക്കുകയായിരുന്നു. ഒരു ലക്ഷം റിയാൽ തന്നെ കൊണ്ട് ചെലവാക്കി ഫാക്ടറി തുടങ്ങിയതിനുശേഷം കടന്നു കളഞ്ഞ അശോകൻ തനിക്ക് ഒരു ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകണണമെന്നാണ് അൽ ഖോബാർ പൊലീസിൽ സ്പോൺസർ പരാതി നൽകിയത്. ഇതിനിടെ ഫൈബർ ഗ്ലാസ് കെമിക്കൽ കാരണമായി ഉണ്ടായ ത്വക് രോഗത്താൽ ചികിത്സ പോലും തേടാനാവാതെ അശോകൻ കഷ്ടപെടുകയാണ്.
ആൾക്കൂട്ടങ്ങളിൽ വരുവാേനാ, മറ്റുള്ളവരുടെ മുറിയിൽ താമസിക്കാനോ , വാഹനങ്ങളിൽകേയറാനോ ആവാതെ ഒറ്റപ്പെട്ടുപോയ ഇയാളെ പൊതു പ്രവർത്തകൻ നാസ് വക്കം താമസ സ്ഥലം ഒരുക്കി സംരക്ഷിക്കുകയായിരുന്നു. സ്പോൺസറുമായി സംസാരിച്ചെങ്കിലും തനിക്കുണ്ടായ നഷ്ടത്തിെൻറ 30 ശതമാനമെ-ങ്കിലും ലഭിച്ചാലേ കേസ് പിൻവലിക്കൂ എന്നാണ് അദ്ദേഹത്തിെൻറ നിലപാട്. കേസ് കോടതിയിലേക്ക് മാറ്റാനും സ്പോൺസർ തയാറായിട്ടില്ല. നാട്ടിൽ ഭാര്യ പൂജയും, മകൾ അശ്വതിയും നിത്യവൃത്തിക്ക് പോലും വകയില്ലാതെ ബുദ്ധിമുട്ടുകയാണന്ന് അശോകൻ പറയുന്നു. സ്പോൺസർ അലിവ് കാട്ടിയാലല്ലാതെ അശോകെൻറ നാട്ടിലേക്കുള്ള യാത്ര സാധ്യമാവുകയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.