ദമ്മാം: നീർക്കുന്നം പ്രവാസി കൂട്ടായ്മ കിഴക്കൻ പ്രവിശ്യ ഘടകം സ്നേഹ സംഗമം സംഘടിപ്പിച്ചു. ഷെരീഫ് മോറിസ് ഉദ്ഘാടനം ചെയ്തു. നീർക്കുന്നം പ്രവാസി വാട്സ് ആപ് ഗ്രൂപ്പിെൻറ സുപ്രീം അഡ്മിൻ മാഹീൻ തറയിൽ അധ്യക്ഷത വഹിച്ചു. മുഖ്യ ഉപദേഷ്ടാവ് കെ.എം ബഷീർ ‘മാറുന്ന പ്രവാസം മാറേണ്ട പ്രവാസി’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ബഷീർ കണിച്ചേരി സ്വാഗതവും ഷുക്കൂർ മോറീസ് നന്ദിയും പറഞ്ഞു. നൗഫൽ ആലുംതാഴെ, കോയ, റഷീദ് അലി, സുബൈർ, അസ്‌ലം പ്ലാമൂട്ടിൽ എന്നിവർ സംസാരിച്ചു. അയാഷ് മുഹമ്മദ് ഖുർആനിൽ നിന്ന് അവതരിപ്പിച്ചു. നീർക്കുന്നം പ്രവാസിയും ബദർ അൽറാബിഅ ഡിസ്പെൻസറിയും ചേർന്ന് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് സ്വലാഹ് മുസ്തഫ ഉദ്ഘാടനം ചെയ്തു.
യാസർ അറാഫാത്തിെൻറ നേതൃത്വത്തിൽ കുട്ടികളുടെ പെയിൻറിങ് മത്സരം നടന്നു. ദിയ ഒന്നാം സ്ഥാനവും സൽമാൻ സിറാജ് രണ്ടാം സ്ഥാനവും നേടി. മുതിർന്നവർക്കായി നടത്തിയ ഇസ്ലാമിക ക്വിസ് മത്സരങ്ങൾക്ക് സുഹൈൽ ഖാനും മാലിക് ഇസ്മാഇൗലും നിയന്ത്രിച്ചു. ജുനൈദ്, നിസാർ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. അബ്ദുസ്സലാം, ഷാനവാസ് മാവുങ്കൽ, സൽമാൻ സിറാജ്, ഷാജഹാൻ, അൻസിഫ് രാജ, നിഹാസ് കളമ്പുകാട് എന്നിവർ നേതൃത്വം നൽകിയ സംഗീത വിരുന്ന് ‘ഇശൽ നിലാവ്’ അരങ്ങേറി. കൊച്ചുകുട്ടികൾ ഒപ്പന അവതരിപ്പിച്ചു. സിറാജ് കരുമാടി പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.