മൊറയൂർ പഞ്ചായത്ത് കെ.എം.സി.സി സമ്മേളനം

ജിദ്ദ: മൊറയൂർ പഞ്ചായത്ത് കെ.എം.സി.സി സമ്മേളനം സംഘടിപ്പിച്ചു. മലപ്പുറം ജില്ല കെ.എം.സി.സി ഭാരവാഹികൾക്ക് ചടങ്ങിൽ സ്വീകരണം നൽകി. ജിദ്ദ കെ.എം.സി.സി അധ്യക്ഷൻ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജലീൽ കുന്നക്കാട് അധ്യക്ഷത വഹിച്ചു. അബൂബക്കർ അരിമ്പ്ര, അൻവർ ചേരങ്കെ, വി.പി മുസ്തഫ, റസാഖ് മാസ്​റ്റർ, ലത്തീഫ് മുസ്​ലിയാരങ്ങാടി, ഇസ്ഹാഖ് പൂണ്ടോളി, ഷൗക്കത്ത് ഞാറക്കോടൻ, എം.കെ ബാവ, ഉനൈസ് തിരൂർ, ഹബീബ് കല്ലൻ, നഹ്ദി ബാബു, മജീദ് അരിമ്പ്ര, കബീർ മോങ്ങം, അനീസ് ഒഴുകൂർ, അസീസ് കോട്ടോപാടം എന്നിവർ സംസാരിച്ചു. പാലോളി സിദ്ദീഖ് സ്വാഗതവും എം. സി അയ്യൂബ് നന്ദിയും പറഞ്ഞു. മുഹമ്മദ് കുട്ടി അരിമ്പ്രയുടെ നേതൃത്വത്തിൽ ഹബീബ് വളമംഗലം, ശിഹാബ് കണ്ണമംഗലം, അരുവി മോങ്ങം, ശിഹാബ് ഒഴുകൂർ എന്നിവരുടെ ഇശൽ വിരുന്നും അരങ്ങേറി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.