യമന്‍ യുദ്ധം അവസാനത്തിലേക്ക്

റിയാദ്​: യമന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങളുമായി സഹകരിക്കുമെന്ന് സൗദി സഖ്യസേന പ്രഖ്യാപിച്ചു. റിയാദില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സഖ്യസേനയുടെ പ്രഖ്യാപനം. പ്രശ്ന പരിഹാരത്തിന് രാഷ്​ട്രീയ നീക്കം നടത്തുന്ന ഐക്യരാഷ്​ട്രസഭയുടെ നടപടികളുമായി സഹകരിക്കാനും സഖ്യസേന തീരുമാനിച്ചതായി വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. രാഷ്​ട്രീയ പരിഹാരമാണ് യു.എന്‍ ലക്ഷ്യം. അതുമായി സഹകരിക്കുമെന്ന്​ അദ്ദേഹം വ്യക്​തമാക്കി. രാഷ്​ട്രീയ പരിഹാരമാണ് സൗദിയും ആവശ്യപ്പെടുന്നത്. സമാധാന ശ്രമങ്ങളുമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച പ്രാരംഭ ചര്‍ച്ചകള്‍ക്കായി യു.എന്‍ മധ്യസ്ഥന്‍ യമനിലെത്തും.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.