ജിദ്ദ: ഒ.െഎ.സിക്ക് കീഴിൽ പ്രവർത്തിക്കുന്ന യൂനിയൻ ഒാഫ് ന്യൂസ് ഏജൻസി (യുനാ) ഒന്നാം വാർഷികം ആഘോഷിച്ചു. സോഫിറ്റൽ ഹോട്ടലിൽ നടന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ പെങ്കടുത്തു. ഇൻറനാഷനൽ ഇസ്ലാമിക് ന്യൂസ് ഏജൻസിയെ ഒരു വർഷം മുമ്പാണ് യൂനിയൻ ഒാഫ് ന്യൂസ് ഏജൻസിയാക്കി മാറ്റിയത്. ഇതോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ ഏജൻസി ഡയരക്ടർ ജനറൽ ഇൗസ ഖൈറ റോബ്ല വിശദീകരിച്ചു. ഏജൻസിയുടെ ആസ്ഥാനമായ സൗദി അറേബ്യ നൽകിവരുന്ന സഹായത്തിന് അദ്ദേഹം നന്ദി അറിയിച്ചു. ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു. സൗദി പ്രസ് ഏജൻസി പ്രസിഡൻറ് അബ്ദുല്ല ബിൻ ഫഹദ് അൽഹുസൈൻ സൗദി വാർത്താ മന്ത്രിയുടെ സന്ദേശം സദസ്സിൽ വായിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.