റിയാദ്: നഗരത്തിൽ കവർച്ച തൊഴിലാക്കിയ എട്ടംഗ സംഘത്തെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. കവർച്ചയും പണതട്ടിപ്പുകളും മറ്റും അന്വേഷിക്കാൻ റിയാദ് പൊലീസിന് കീഴിൽ നിയോഗിക്കപ്പെട്ട പ്രത്യേക കുറ്റന്വേഷണ സംഘത്തിെൻറ വലവിരിച്ചുള്ള അന്വേഷണത്തിലാണ് കൊടും കുറ്റവാളികളായ സംഘത്തെ പിടികൂടിയത്. ആറ് സിറിയൻ പൗരന്മാരും രണ്ട് സൗദി പൗരന്മാരുമാണ് പ്രതികൾ. നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള കടകളും സ്ഥാപനങ്ങളും കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവങ്ങളാണ് സംഘം നടത്തിയത്.
എയർകണ്ടീഷണറുകൾ ഘടിപ്പിച്ചിരിക്കുന്ന ചുവരിലെ ഭാഗം തകർത്ത് അകത്തുകടന്ന് പണവും മറ്റ് സാധനങ്ങളും കവരുന്നതാണ് രീതിയെന്ന് പ്രതികൾ കുറ്റസമ്മതം നടത്തി. ഇത്തരത്തിൽ 55 കവർച്ചകൾ സംഘം നടത്തിയതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ജുഡീഷ്യൽ നടപടിക്കായി ബന്ധപ്പെട്ട വിഭാഗത്തിന് പൊലീസ് പ്രതികളെ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.