?????? ??????

ഖശോഗി: അഞ്ച് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍

റിയാദ്: സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗി തുര്‍ക്കി കോണ്‍സുലേറ്റില്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട കസ്​റ്റയിലുള്ള 21 ല്‍ 11 പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നതിനാല്‍ ഇവര്‍ക്കെതിരെ കുറ്റം ചുത്തിയിട്ടുണ്ട്. കൊല നടത്തി മൃതഹേം തുണ്ടമാക്കി പുറത്തുകൊണ്ടുപോയി ഒരു വ്യക്തിക്ക് ഏല്‍പിച്ചുകൊടുക്കുന്നതില്‍ നേരിട്ട് പങ്കുവഹിച്ച അഞ്ച് പേര്‍ക്കാണ് വധശിക്ഷ ശിപാര്‍ശ ചെയ്തിട്ടുള്ളത്.

11ല്‍ അവശേഷിക്കുന്ന ആറ് പേരുടെ കോടതി വിചാരണയും നടപടിയും തുടരുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട ഒക്ടോബര്‍ 19, 25 തിയതികളില്‍ പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ പ്രസ്താവനയുടെ തുടര്‍ച്ചയാണ് വ്യാഴാഴ്ച പുറത്തിറക്കിയത്. 17 നമ്പറുകളിലായി അക്കമിട്ടാണ് പബ്ലിക് പ്രോസിക്യൂഷ​​െൻറ പ്രസ്താവന. എന്നാല്‍ വധശിക്ഷക്കോ തുടര്‍വിചാരണക്കോ ശിപാര്‍ശ ചെയ്ത പ്രതികളുടെ പേരു വിവരങ്ങള്‍ പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം രഹസ്യാന്വേഷണ ഉപമേധാവി അഹമദ് അസീരിക്ക് സംഭവത്തില്‍ നേതൃപരമായ പങ്കുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. സെപ്തംബര്‍ 29^നാണ് കേസിനാസ്പദമായ സംഭവത്തി​​െൻറ തുടക്കം. ഒരു രേഖക്ക് വേണ്ടി കോണ്‍സുലേറ്റിനെ സമീപിച്ച ഖശോഗിയെ തന്ത്രത്തില്‍ വലയിലാക്കുകയായിരുന്നു.

നിര്‍ബന്ധിച്ച് സൗദിയിലേക്ക് വരുത്താന്‍ നടത്തിയ ശ്രമം പരാചയപ്പെട്ടതാണ് ഇത്തരത്തിലുള്ള നീക്കത്തിന് കാരണം. ചര്‍ച്ച, രഹസ്യന്വേഷണം, ലോജിസ്​റ്റിക് എന്നീ വകുപ്പുകള്‍ തിരിച്ചാണ് കൊല ആസൂത്രണം ചെയ്തത്. 15 പേരടങ്ങിയ സംഘമാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. അതേസമയം മറ്റു ചില ദൗത്യങ്ങള്‍ നിര്‍വഹിച്ചവര്‍ക്കും ഇതില്‍ പങ്കുണ്ട്. മൃതദേഹം തുണ്ടമാക്കി പുറത്തെത്തിക്കുക, മുന്‍കൂട്ടി ധാരണയിലായ ഏജൻറിനെ ഏല്‍പിക്കുക, ഖശോഗിയുടെ വസ്ത്രം ധരിച്ച് രണ്ട് പേരോടൊപ്പം പുറത്തുപോകുന്ന ദൃശം നിര്‍മിക്കുക, തെളിവ് നശിപ്പിക്കുക, സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിക്കുക, സത്യവിരുദ്ധമായ റിപ്പോര്‍ട്ട് അധികൃതര്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കി കബളിപ്പിക്കുക എന്നീ കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.