ജിദ്ദ: കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി നിർമാണ, വികസന മേഖലയിൽ 1.2 ശതകോടി റിയാലിലധികം വരുന്ന പദ്ധതികൾ നടപ് പിലാക്കും. 2018 ലെ പുതിയ കരാറുകളിലാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. ഇൻഡസ്ട്രിയൽ വാദി, താമസ മേഖല വികസനത്തിനാണ് കരാറിൽ 20 ശതമാനം തുക. 80 ശതമാനം തുക സിറ്റിയിലെ താമസക്കാരും നിക്ഷേപകരും ജോലിക്കാരും സന്ദർകരുമായവ രുടെ വികസനത്തിനുമാണ്. ഇതിനായി വിവിധ മേഖലകളിൽ പലവിധ സേവന പദ്ധതികൾ നടപിലാക്കും. ടൂറിസം, വിനോദം, അന്താരാഷ്ട്ര സ്പോർട്സ് എന്നിവയാണ് പ്രധാന മേഖലകൾ. മൊത്തം കരാർ സംഖ്യയിൽ ദേശീയ കമ്പനികളുടെ അനുപാതം 90 ശതമാനം കവിയുമെന്നും അധികൃതർ പറഞ്ഞു.
ലോജിസ്റ്റിക്, ഇൻഡസ്ട്രിയിൽ സേവന മേഖലയായി പരിഗണിച്ച് കിങ് അബ്ദുല്ല ഇകണോമിക് സിറ്റിയിൽ വിവിധ വികസന പദ്ധതികൾ നടപ്പിലാക്കുന്നത് തുടരുകയാണ്. വാദി ഇൻഡസ്ട്രിയലിൽ ഇപ്പോൾ 110 ലധികം ദേശീയ, അന്താരാഷ്ട്ര കമ്പനികളെ ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. പോർട്ടിലെ കണ്ടയ്നറുടെ എണ്ണം വർഷത്തിൽ 3.4 മില്യൻ വരെ എത്തി. പരിസരത്തെ ആറ് മേഖലകളിലായി താമസത്തിന് 1000 ത്തിലധികം യൂനിറ്റ് സ്ഥലങ്ങൾ നൽകിയിട്ടുണ്ട്. സ്വദേശി യുവാക്കൾക്ക് വിവിധ പദ്ധതികളാരംഭിക്കാനും തൊഴിലവസരം ഉൾപ്പെടെ സഹായത്തിനും ഇകണോമിക് സിറ്റി അതീവ താൽപര്യം കാണിക്കുന്നുണ്ട്. പതിനായിരത്തോളം പേർക്ക് 2020 അവസാനത്തോടെ വിവിധ മേഖലയിൽ പരിശീലനം നൽകാനാണ് പദ്ധതി. ഇതിൽ 3800 പേർക്ക് പരിശീലനം നൽകിയതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.