നജ്റാൻ: നജ്റാനിൽ മരുഭൂ ടുറിസം പദ്ധതി ആരംഭിച്ചു. മേഖലയുടെ വടക്ക് റുബ്അ് ഖാലി മരുഭൂമിയിൽ ഏകദേശം 6000 ചതുരശ്ര മീറ്ററിലാണ് പദ്ധതി നടപ്പിലാക്കിയത്. പരീക്ഷണമെന്നോണം ആദ്യമായാണ് ഇങ്ങിനെയൊരു ടൂറിസം പദ്ധതി രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്നത്. മേഖല ഗവർണർ അമീർ ജലവി ബിൻ അബ്ദുൽ അസീസ് പദ്ധതി ഉദ്ഘാടനം ചെയ്തു. മരുഭൂമിയിലെ ഹോട്ടൽ സേവനങ്ങൾ, പ്രത്യേക തമ്പുകളൊരുക്കിയുള്ള താമസ സൗകര്യങ്ങൾ തുടങ്ങിയവ പദ്ധതിയുടെ പ്രത്യേകതയാണ്. മലകയറ്റം, മണലിലൂടെ സഞ്ചാരം തുടങ്ങിയ വിനോദ പരിപാടികൾ ഉണ്ട് . മരുഭൂടൂറിസം മേഖലയുടെ വികസനത്തിനും വിനോദ, കായിക മേഖലയുടെ പുരോഗതിക്കും പദ്ധതി ആക്കം കൂട്ടുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.