സാമ്പത്തിക നിയന്ത്രണത്തിൽ മന്ത്രിസഭക്ക് സംതൃപ്തി

റിയാദ്: സൗദിയുടെ നടപ്പുവര്‍ഷ ബജറ്റിലെ കമ്മി കുറഞ്ഞതായും പെട്രോളിതര വരുമാനം കൂടിയതായും മന്ത്രിസഭ വിലയിരുത്തി. ധനകാര്യ മന്ത്രാലയത്തി​​​െൻറ മൂന്നാം പാദ സാമ്പത്തിക റിപ്പോര്‍ട്ട് അവലോകനം ചെയ്യവെയാണ് മന്ത്രിസഭയുടെ വിലയിരുത്തൽ. സല്‍മാന്‍ രാജാവി​​​െൻറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നടപ്പുവര്‍ഷത്തില്‍ സാമ്പത്തിക നിയന്ത്രണം ശക്തമാണെന്ന്​ വിലയിരുത്തിയത്.

അതേ സമയം പൗരന്മാര്‍ക്ക് വേണ്ടി രാഷ്​ട്രം ചെലവഴിക്കുന്ന ഇനങ്ങളില്‍ കുറവു വരുത്തിയിട്ടില്ലെന്നും മന്ത്രിസഭ ഉറപ്പുവരുത്തി. പൗരന്മാര്‍ക്ക് വിലക്കയറ്റ ആനുകൂല്യം ഏര്‍പ്പെടുത്തിയത് ഇതി​​​െൻറ ഭാഗമാണ്. രാജ്യത്തി​​​െൻറ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും അര്‍ഹമായ പ്രാധാന്യം നല്‍കിയിട്ടുണ്ട്. കിരീടാവകാശി ഉദ്ഘാടനം ചെയ്ത ഏഴ് ഭീമന്‍ പദ്ധതികള്‍ രാഷ്​ട്രത്തി​​​െൻറ വികസനത്തിലും ഉൗർജ, ശുദ്ധജല പ്രതിസന്ധി പരിഹരിക്കുന്നതിലും വന്‍കുതിപ്പായിരിക്കുമെന്ന് മന്ത്രിസഭ അഭിപ്രായപ്പെട്ടു. ഐക്യരാഷ്​ട്രസഭ മനുഷ്യാവകാശ സമ്മേളനത്തില്‍ സൗദി പ്രതിനിധി നടത്തിയ പ്രഖ്യാപനത്തിന് മന്ത്രിസഭ പിന്തുണ പ്രഖ്യാപിച്ചു.

ചൈനയിലേക്ക് ചെമ്മീന്‍ കയറ്റുമതിക്ക് അംഗീകാരം
റിയാദ്: ചൈനയിലേക്ക് ചെമ്മീന്‍ കയറ്റുമതി ചെയ്യാനുള്ള ധാരണക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. മല്‍സ്യബന്ധന രംഗത്തെ പുതിയ കാല്‍വെപ്പാണിത്​. ശീതീകരിച്ച വെളുത്ത ചെമ്മീന്‍ കയറ്റി അയക്കുന്നതിനുള്ള തുടര്‍നടപടികളും ചര്‍ച്ചയും പൂര്‍ത്തിയാക്കാന്‍ കൃഷി, പരിസ്ഥിതി മന്ത്രിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെക്കുന്ന ധാരണാപത്രം അന്തിമ അംഗീകാരത്തിനായി ഉന്നതസഭക്ക് സമര്‍പ്പിക്കാനും വകുപ്പുമന്ത്രിയോട് മന്ത്രിസഭ അഭ്യര്‍ഥിച്ചു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.