അൽജൗഫിൽ കനത്ത മഴ

സകാക: അൽജൗഫ്​ മേഖലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്​തു. പല റോഡുകളിലും വെള്ളം കയറി. സകാക പട്ടണത്തിലെ റോഡുകളിൽ കെട്ടി നിൽക്കുന്ന വെള്ളം നീക്കം ചെയ്യുന്നതിന്​ മുനിസിപ്പാലിറ്റിക്ക്​ കീഴിൽ നിരവധി ​തൊഴിലാളികളാണ്​ രംഗത്തുള്ളത്​. കനത്ത മഴയെ തുടർന്നുണ്ടായ മാലിന്യം നീക്കം ചെയ്യുന്നതിനും റോഡിലെ കേടുപാടുകൾ ശരിയാക്കുന്നതിനും അൽജൗഫ്​ മേഖലയിൽ സേവന, സുരക്ഷ വകുപ്പുകൾ സജീവം.

കഴിഞ്ഞ ദിവസം ശുചീകരണ ജോലികൾക്കായി 500 തൊഴിലാളികളെയും 25 സൂപർവൈസർമാരെയും നിയോഗിച്ചതായി മേഖല മേയർ എൻജിനീയർ ദർവീഷ്​ അൽഗാമിദി പറഞ്ഞു. കോടായ റോഡുകളുടെ അറ്റക്കുറ്റ പണികൾ നടത്തിവരികയാണെന്ന്​ ഗതാഗത ബ്രാഞ്ച്​ ഒാഫീസ്​ മേധാവി എൻജിനീയർ അത്വീഖ്​ അൽശംമരി പറഞ്ഞു. കഴിഞ്ഞ രണ്ട്​ ദിവസമുണ്ടായ മഴക്കിടയിൽ സഹായം തേടി 30 ഒാളം കാളുകളെത്തിയതായി സിവിൽ ഡിഫൻസ്​ വക്​താവ്​ കേണൽ അബ്​ദുറഹ്​മാൻ അൽദുവൈഹി പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.