ജിദ്ദ: പ്രവാസത്തിെൻറ നല്ല നാളുകൾ കിനാവ് കണ്ട ഹാരിസിനെ മരണം ഞൊടിയിടെ കൂട്ടിക്കൊണ്ട് പോയത് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും നോവാർന്ന ഒാർമയായി. ഭാര്യ രഹ്നയെയും ഒന്നര വയസുള്ള കുഞ്ഞിനെയും നാട്ടിൽ നിന്ന് ജിദ്ദയിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിെൻറ ആഹ്ലാദത്തിനിടയിലാണ് മലപ്പുറം പുത്തനത്താണി കന്മനം സ്വദേശി വലിയ പീടിയേക്കൽ ഹാരിസിെൻറ ദാരുണ മരണം. കുടുംബമെത്തിയാൽ താമസിക്കാനുള്ള ഫ്ലാറ്റ് വരെ മരിക്കുന്നതിെൻറ തലേന്ന് ബുക് ചെയ്തിരുന്നു. അവർക്കുള്ള വിമാന ടിക്കറ്റും എടുത്തിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.
രണ്ടാഴ്ച മുമ്പാണ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയത്. സൗമ്യതയുടെ പ്രതീകമായിരുന്നു ഹാരിസെന്ന് സഹപ്രവർത്തകരും സുഹൃത്തുക്കളും അനുസ്മരിച്ചു. ജോലി സ്ഥലത്ത് സാധനങ്ങൾ മാറ്റാനുപയോഗിക്കുന്ന ലിഫ്റ്റ് കൺവയർ കേടുപാടുകൾ തീർക്കുന്നതിനിടയിൽ മുകളിൽനിന്നും ദേഹത്ത് പതിച്ചാണ് ദാരുണാന്ത്യം. സനാഇയയിലെ കമ്പനിയിൽ മെഷീൻ ഓപ്പറേറ്റർ ആയിരുന്നു. ഒമ്പത് വർഷമായി സൗദിയിലുള്ള ഹാരിസ് യൂത്ത് ഇന്ത്യ സജീവ പ്രവർത്തകനാണ്. കഴിഞ്ഞ ഹജ്ജ് വേളയിൽ വളണ്ടിയർ സേവനത്തിനു മുൻനിരയിലുണ്ടായിരുന്നു. സാദിഖലി^സഫിയ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: നജ്ല ബാനു(ദമ്മാം), റൈഹാനത്ത് (പൊന്നാനി), മുഹമ്മദ് റിയാസ് (മസ്കത്ത്), ലുബ്ന (തായക്കോട്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.