വേങ്ങര അലിവ് കരുണാമൃതം പദ്ധതിക്ക്‌ തുടക്കമായി

ജിദ്ദ: വേങ്ങര അലിവ് ചാരിറ്റി സെൽ ജിദ്ദ ചാപ്റ്ററി​​െൻറ സഹായത്തോടെ മണ്ഡലത്തിലെ നിർധന കാൻസർ രോഗി ചികിത്സാ സഹായ പദ്ധതി ‘കരുണാമൃതം’ ജിദ്ദയിൽ തുടങ്ങി. ‘വൺ റിയാൽ ക്ലബ്ബ്​’ ആരംഭിച്ചു. സഫിറോ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് ലത്തീഫ് അരീക്കൻ അധ്യക്ഷത വഹിച്ചു. സി.കെ റസാഖ് മാസ്​റ്റർ യോഗം ഉദ്ഘാടനം ചെയ്തു.

അബൂട്ടി മാസ്​റ്റർ ശിവപുരം മുഖ്യ പ്രഭാഷണം നടത്തി. മജീദ് കൊട്ടീരി പദ്ധതി വിശദീകരിച്ചു. മുസ്തഫ ബാഖവി, പി.പി ലത്തീഫ്, അഹമ്മദ് അച്ചനമ്പലം തുടങ്ങിയവർ സംസാരിച്ചു. റഷീദ് പറങ്ങോടത്ത് സ്വാഗതവും നൗഷാദ് ചേറൂർ നന്ദിയും പറഞ്ഞു. പി.കെ മൂസ , ഇസ്ഹാഖ് പൂക്കാട്ടിൽ, നൗഷാദലി പറപ്പൂർ, നാസർ മമ്പുറം, മുസ്തഫ ഊരകം, ശിഹാബ് പുളിക്കൽ, പി.കെ റഷീദ്, മുഹമ്മദ് , മുസ്തഫ ചെമ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.