ആർ.എസ്.സി അസീർ സെൻട്രൽ വിദ്യാർഥി സമ്മേളനം സമാപിച്ചു

ഖമീസ് മുശൈത്ത്: ആർ. എസ്. സി അസീർ സെൻട്രൽ സ്​റ്റുഡൻറ്​സ് കോൺഫറൻസ് സമാപിച്ചു. ഖമീസ് മസാഉൽ ഹാദി ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ സാജിദ് സഖാഫി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് അബഹ സെൻട്രൽ പ്രഡിഡൻറ് ബശീർ അൻവരി ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി നാഷനൽ രിസാല കൺവീനർ മൊയ്‌തീൻ മാവൂർ ക്ലാസെടുത്തു. മീറ്റ്‌ ദ ഗസ്​റ്റ്​ പരിപാടിയിൽ കിങ് ഖാലിദ് യുണിവേയ്സിറ്റി പ്രഫ. ശാഹുൽ, പ്രഫ. ജാബിർ എന്നിവർ കുട്ടികളുമായി സംവദിച്ചു. ക്ലൗഡ്‌സ് വേദിയിൽ ഐ. സി.എഫ് സെൻട്രൽ ഭാരവാഹി ഇബ്രാഹിം സഖാഫി സ്​റ്റുഡൻറ്​സ് സർക്കിൾ പ്രഖ്യാപിച്ചു.

പൊതു സമ്മേളനം ഐ.സി.എഫ് ഖമീസ് സെൻട്രൽ പ്രസിഡൻറ് മഹമൂദ് സഖാഫിയുടെ അധ്യക്ഷതയിൽ നാഷനൽ അഡ്മിൻ ആൻഡ് പി.ആർ പ്രസിഡൻറ്​ ഇബ്രാഹിം സഖാഫി എരുവട്ടി ഉദ്ഘാടനം ചെയ്തു. സലാം മിസ്ബാഹി, ഹസൻ അഹ്സനി എന്നിവർ സംസാരിച്ചു. ഐ.സി.എഫ് പ്രൊവിൻസ് ജനറൽ സെക്രട്ടറി റാഫി സ്​റ്റുഡൻറ്സ് സിൻഡിക്കേറ്റിനെ പ്രഖ്യാപിച്ചു. ഗൾഫ്മാധ്യമം പ്രതിനിധി മുജീബ് ചടയമംഗലം, സലാംഅബഹ, ശരീഫ് മുസ്‌ലിയാർ, ആഷിക് സഖാഫി എന്നിവർ അഭിവാദ്യങ്ങളർപ്പിച്ചു. സമ്മേളന സ്‌പെഷൽ സപ്ലിമ​​െൻറ്​ ജലീൽ കാവനൂർ ശിഫ പ്രകാശനം ചെയ്തു. ആർ.എസ്.സി കൺവീനർ നിയാസ് സ്വാഗതവും സിൻഡിക്കേറ്റ് സെക്രട്ടറി പ്രഫ. ജാബിർ നന്ദിയും പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.