ജിദ്ദ: സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നു. അസാധാരണ മഴയെ തുടർന്ന് അപകടത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. മക്കയിലെ വാദീ ഉമൈർ താഴ്വരയിൽ മഴവെള്ളക്കെട്ടിൽ വീണ് 15,18 പ്രായമുള്ള രണ്ട് േപർ മരിച്ചതായി വ്യാഴാഴ്ച പ്രാദേശികപത്രം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം വരെ വിവിധ ഭാഗങ്ങളിലുണ്ടായ അപകടങ്ങളിൽ 16 പേർ മരിച്ചതായാണ് കണക്ക്. മദീനയിൽ മഴയെ തുടർന്ന് റോഡുകൾക്ക് വൻനാശമുണ്ടായി. ഹൈവേകൾ ഗതാഗതം തടസ്സപ്പെടുവിധം പൊളിഞ്ഞു. ജിദ്ദ, മക്ക, ത്വാഇഫ് എന്നിവിടങ്ങളിൽ വ്യാഴാഴ്ചയും മഴ തുടർന്നു. ജിദ്ദയിൽ രാവിലെ ഇടിയും മിന്നലോടും കൂടി സമാന്യം നല്ല മഴയാണുണ്ടായത്. പല റോഡുകളിലും വെള്ളക്കെട്ടുണ്ടായി. ആകാശം മൂടിക്കെട്ടിയ നിലയിലായിരുന്നു.
കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പിനെ തുടർന്ന് റെഡ്ക്രസൻറ് അടിയന്തിരഘട്ടങ്ങളെ നേരിടാൻ ഒരുങ്ങിയിരുന്നതായി വക്താവ് അഹ്മദ് അബൂ സൈദ് പറഞ്ഞു. ത്വാഇഫിലെ ഹയ്യ് അലഖ, അൽഹദാ, അൽകറ എന്നിവിടങ്ങളിൽ മഴ ശക്തമായിരുന്നു. മലമുകളിൽ നിന്ന് പാറക്കല്ലുകൾ വീഴാനുള്ള സാധ്യത കണക്കിലെടുത്ത് മക്ക^ ത്വാഇഫ്^അൽകറാ മല റോഡ് അടച്ചു. വാഹനങ്ങൾ സൈൽ റോഡ് വഴി തിരിച്ചുവിട്ടു. മദീനയിലും പരിസരത്തെ മഹ്ദ്, യാമ്പു, ഖൈബർ, വാദി ഫറഅ് എന്നിവിടങ്ങളിൽ നല്ല മഴയുണ്ടായി. പല താഴ്വരകളിലും വെള്ളം കവിഞ്ഞൊഴുകി. 67 പേർ വെള്ളക്കെട്ടിൽ കുടുങ്ങിയിരുന്നതായി മദീന സിവിൽ ഡിഫൻസ് വക്താവ് കേണൽ ഖാലിദ് അൽജുഹ്നി പറഞ്ഞു. ഇവരെ രക്ഷപ്പെടുത്തി. ഒമ്പത് പേർക്ക് ഷോക്കേറ്റ സംഭവമുണ്ടായി. ആർക്കും ആളപായമില്ലെന്നും വക്താവ് പറഞ്ഞു. മക്കയുിലെ ശറാഅ മുജാഹിദീൻ, ശറാഅ് ടൗൺഷിപ്പ്, ജഅ്റാന, ഹയ്യ് നൂർ എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ മഴയുണ്ടായത്.
മദീനയിൽ ആറ് റോഡുകൾ തകർന്നു
മദീന: മഴയിൽ തകർന്ന ആറ് റോഡുകൾ മദീന മേഖല സിവിൽ ഡിഫൻസ് അടച്ചു. മദീനയിലെ ളയത് റോഡ്, വദി ഫർഅ്ലെ മുളീഖ് റോഡ്, യാംമ്പുവിലെ നബ്ത് റോഡ്, ഖൈബറിലെ റൗദത്തുൽ ഉമ്മുഅൽഉമർ റോഡ്, മഹ്ദിലെ സ്വൽഹാനിയ, ഖുറൈദ റോഡ് എന്നിവയാണ് അടച്ചത്. പല റോഡിെൻറ വശങ്ങളും തകരുകയും മണ്ണും ടാറിങും മലയിൽ ഒലിച്ചുപോയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.