റിയാദ്: സൗദിയിലെ തൊഴില്‍ പ്രശ്നങ്ങള്‍ കോടതികളില്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗരേഖക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. സല്‍മാന്‍ രാജാവിെൻറ അധ്യക്ഷതയില്‍ അല്‍യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് തൊഴില്‍ പ്രശ്നപരിഹാരത്തിലെ സുപ്രധാന നടപടികള്‍ക്ക് അംഗീകാരം നല്‍കിയത്. നീതിന്യായ മന്ത്രി സമര്‍പ്പിച്ച ശിപാര്‍ശക്ക് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നുവെന്ന് തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് വിശദീകരിച്ച വാര്‍ത്താവിനിമയ മന്ത്രി ഡോ. അവ്വാദ് ബിന്‍ സാലിഹ് അല്‍അവ്വാദ് പറഞ്ഞു. സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അധ്യക്ഷനായ സാമ്പത്തിക, വികസന സഭയുടെ അംഗീകാരത്തിന് ശേഷമാണ് കരടിന് മന്ത്രിസഭ അന്തിമ അംഗീകാരം നല്‍കുന്നത്.
തൊഴില്‍ പ്രശ്നങ്ങള്‍ തൊഴില്‍ കോടതിയില്‍ ഉന്നയിക്കുന്നതിന് മുമ്പ് തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട ലേബര്‍ ഓഫീസില്‍ പരാതി സമർപിച്ചിരിക്കണം. പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ലേബര്‍ ഓഫീസിെൻറ ശ്രമം പരാജയപ്പെടുന്ന വേളയിലാണ് തൊഴില്‍കോടതി കേസ് ഏറ്റെടുക്കുക. നീതിന്യായ മന്ത്രിയും തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രിയും സംയുക്തമായാണ് ഇതിന് ഉത്തരവ് പുറത്തിറക്കേണ്ടത്. തൊഴില്‍ പ്രശ്നങ്ങള്‍ തൊഴില്‍ കോടതിക്ക് വിടാനുള്ള മന്ത്രിസഭാ തീരുമാനം പ്രാബല്യത്തില്‍ വന്ന് മൂന്നുവര്‍ഷം ഈ നടപടിയാണ് തുടരുക എന്നും മന്ത്രിസഭ തീരുമാനത്തില്‍ പറയുന്നു. നിലിവലുള്ള തൊഴില്‍ നിയമം ഇതനുസരിച്ച് ഭേദഗതി ചെയ്യാനും മന്ത്രിസഭ നിര്‍ദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.