കോട്ടക്കല്‍ സ്വദേശി നിര്യാതനായി

റിയാദ്-: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കോട്ടക്കൽ ചേങ്ങോട്ടൂര്‍ സ്വദേശി പള്ളിക്കര ഹസനാണ്​ (40) മരിച്ചത്​. രണ്ട് ദിവസമായി ജോലിക്ക് ഹാജരാകാത്തതിനാല്‍ കമ്പനി അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ റിയാദ്​ ഹാരയിലെ താമസസ്ഥലത്ത്​ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്​. ഒരു മാസം മുമ്പാണ് അൽഖോബാറില്‍ നിന്ന് റിയാദിലേക്ക് സ്ഥലം മാറിവന്നത്. ദമ്മാം കോട്ടക്കല്‍ മണ്ഡലം കെ.എം.സി.സി ട്രഷററായ ഹസന്‍ അൽഖോബാര്‍ എസ്.കെ.ഐ.സി, കെ.എം.സി.സി കമ്മിറ്റിയംഗം കൂടിയാണ്. ഭാര്യ: സഫൂറ. മൂന്ന്​ മക്കളുണ്ട്. സഹോദരന്‍ യൂനുസ് റിയാദിലുണ്ട്.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.