ജിദ്ദ: മാതൃരാജ്യത്തിെൻറ മഹത്തായ സവിശേഷതകൾ ഉൾക്കൊണ്ട് നന്മകൾ മുറുകെപിടിച്ച് വ്യക്തി വികാസത്തിനും രാഷ്ട്രത്തിനും സമൂഹത്തിനും ഗുണപരമായി വളരാനും സ്വപ്‌നങ്ങൾ കാണാനും ശീലിക്കണമെന്ന് രിസാല സ്റ്റഡി സർക്കിൾ വിദ്യാർഥി സമ്മേളനം അഭിപ്രായപ്പെട്ടു. ‘ആകാശം അകലെയല്ല’ കാമ്പയിെൻറ ഭാഗമായി ജിദ്ദ സെൻട്രൽ കമ്മിറ്റിയാണ് ശറഫിയ്യ ഇമ്പാല ഗാർഡനിൽ സമ്മേളനം സംഘടിപ്പിച്ചത്. സമാപന പരിപാടിയുടെ ആദ്യസെഷൻ ഐ.സി.എഫ് നാഷനൽ കൺവീനർ ബഷീർ എറണാകുളം ഉദ്‌ഘാടനം ചെയ്തു. ആർ.എസ്.സി സൗദി വെസ്റ്റ് നാഷനൽ ജനറൽ കൺവീനർ സൽമാൻ വെങ്കളം മോട്ടിവേഷൽ ക്ലാസെടുത്തു.
‘മീറ്റ് ദി ഗസ്റ്റ്’ സെഷനിൽ പ്രഫ. എ.പി അബ്്ദുൽ വഹാബ് കുട്ടികളുമായി സംവദിച്ചു. സമാപന സമ്മേളനം ഉസ്മാൻ യഹിയ അൽ അശ്‌ഹരി ഉദ്‌ഘാടനം ചെയ്തു. മുജീബ് എ.ആർ നഗർ (ഐ.സി.എഫ് ഗൾഫ് കൗൺസിൽ സെക്രട്ടറി) സ്റ്റുഡൻറ്സ് സിണ്ടിക്കേറ്റ് പ്രഖ്യാപനവും എം.സി അബ്്ദുൽഗഫൂർ സന്ദേശ പ്രഭാഷണവും നടത്തി. നാസർ ഖുറേഷി, ഇഖ്‌ബാൽ പൊക്കുന്ന്, ഡോ. ഫിറോസ് മുല്ല, അബ്്ദുൽ സമദ്, നാവിസ് പീറ്റർ, ഷാനവാസ് തലാപ്പിൽ, നൗഫൽ എറണാകുളം എന്നിവർ സംസാരിച്ചു. ഐ.സി.ഫ് സൗദി നാഷനൽ ചെയർമാൻ ഹബീബ് കോയതങ്ങൾ അധ്യക്ഷത വഹിച്ചു. അബ്്ദുൽ ഖാദർ മാസ്റ്റർ, സജീർ പുത്തൻപള്ളി, മൻസൂർ ചുണ്ടമ്പറ്റ, യഹ്‌യ വളപട്ടണം, മുഹമ്മദ് മാലിക്, മുഹമ്മദ് നാസിഫ്, നബീൽ, റമീസ്, മാസിന്, അദ്നാൻ, മുഹമ്മദ് മിഷാൽ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.